ജനതാദളിലും സംസ്ഥാന അധ്യക്ഷ പദവിയെ ചൊല്ലി പോര്

By news desk | Wednesday June 13th, 2018

SHARE NEWS

വടകര: കോൺഗ്രസിനും ബിജെപിക്കും പിന്നാലെ ലോക് താന്ത്രിക്് ജനതാദളിലും സംസ്ഥാന പ്രസിഡന്റിനെ ചൊല്ലി ആഭ്യന്തര തർക്കം രൂക്ഷം. മുതിർന്ന നേതാവായ എം.പി. വീരേന്ദ്രകുമാർ
സ്വതന്ത്രനായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ സാങ്കേതിക തടസ്സങ്ങൾ ഉണ്ടായതാണ് പ്രസിഡണ്ട് പദവിയിലേക്ക് തർക്കം മുറുക്കിയത്.

പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ തർക്കം മുറുകിയിരിക്കയാണ്. പുതിയ പാർട്ടിയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ:വർഗ്ഗീസ് ജോർജ്,സെക്രട്ടറിമാരിലൊരാളായ എം.വി.ശ്രേയംസ് കുമാർ എന്നിവർക്ക് വേണ്ടിയാണ് പാർട്ടി പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുന്നത്.

നിധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ(യു)ബി.ജെ.പി.നേതൃത്വം നൽകുന്ന എൻ.ഡി.എ.യുടെ ഭാഗമായതോടെയാണ് ശരത് യാദവിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകൾ പ്രതിപക്ഷ ഏകോപനത്തിനായി പുതിയ പ്രസ്ഥാനം രൂപീകരിച്ചത്. ഇക്കഴിഞ്ഞ മെയ് 18ന് ഡെൽഹിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന പാർട്ടി പ്രഖ്യാപന കൺവെൻഷനിൽ ഫത്തേ സിംഗ് പ്രസിഡണ്ടായി പുതിയ പാർട്ടി രൂപീകരിച്ചത്.

എന്നാൽ ആഴ്ചകൾ മാത്രം പ്രായമുള്ള പുതിയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാൻ തർക്കം മുറുകിയതോടെ ഈ മാസം 11ന് പാലക്കാട് വെച്ച് പ്രത്യേക യോഗം ചേരാൻ തീരുമാനിച്ചിരുന്നു.

യോഗം നടന്നിട്ടും പുതിയ പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനമുണ്ടായില്ല.

പാർട്ടിക്ക് ഏറെ സ്വാധീനമുള്ള കോഴിക്കോട്,കണ്ണൂർ ജില്ലാ കമ്മറ്റികൾ വർഗ്ഗീസ് ജോർജിന് വേണ്ടി പരസ്യ പ്രചാരണം ആരംഭിച്ചിരിക്കയാണ്.പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള തർക്കം മുറുക്കിയത് അണികളിലും മുറുമുറുപ്പ് ഉയരുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്