Categories

എൻ വേണുവിനും അഭിനന്ദിനുമെതിരായ വധഭീഷണി -ഗൗരവമായി അന്വേഷിക്കണം,ആർ എം പി ഐ

വടകര : ആർ എം പി ഐ സംസ്ഥാന സെക്രട്ടറി എൻ.വേണുവിനെയും ടി.പി ചന്ദ്രശേഖരൻ്റെ മകൻ അഭിനന്ദിനെയും വധിക്കുമെന്ന ഭീഷണി സംബന്ധിച്ച് പൊലീസ് ഗൗരവമായി അന്വേഷിക്കണമെന്ന് ആർ എം പി ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

റെഡ്ആർമി എന്ന പേരിൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘത്തിൻ്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്.

വടക്കൻ കേരളത്തിലെ സ്വർണ്ണക്കള്ളക്കടത്തുൾപ്പെടെ നിയന്ത്രിക്കുന്ന ഈ ക്രിമിനൽ സംഘത്തിന് ഗൾഫ് നാടുകളിലും ആഴത്തിൽ വേരുകളുണ്ടെന്നാണ് മാധ്യമങ്ങൾ ഇതിനകം വെളിപ്പെടുത്തിയിട്ടുള്ളത്.


സി പി ഐ എം നേതൃനിരയിലെ ചിലരുടെ പിന്തുണയോടെയാണ് റെഡ് ആർമി പ്രവർത്തിക്കുന്നതെന്ന സൂചനകളുണ്ട്.നിരവധി ആർ എം പി ഐ പ്രവർത്തകരെ ആക്രമിക്കുകയും സ.ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത ഈ ക്രിമിനൽ സംഘത്തെ സംരക്ഷിക്കുന്ന സമീപനമാണ് സി പി ഐ എം നേതൃത്വം സ്വീകരിച്ചിട്ടുള്ളത് ഇതിൻ്റെ ഫലമായാണ് പൊലീസ് അന്വേഷണം യഥാർത്ഥ പ്രതികളിലെത്താതിരിക്കുന്നത്.

ഒഞ്ചിയത്ത് ജയരാജനെയും കെ.കെ.ജയനെയും വധിക്കാൻ ശ്രമിച്ചവരിലാരെയും അറസ്റ്റു ചെയ്യാനോ ശിക്ഷിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല.

കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ഈ കേസുകളുടെ അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു.

പിണറായി സർക്കാർ വീണ്ടും അധികാരമേറിയതോടെ റെഡ്ആർമി പോലുള്ള ക്രിമിനൽ സംഘങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായിട്ടുണ്ട്.

സ്വതന്ത്രമായും ജനാധിപത്യപരമായും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെയും മാധ്യമ പ്രവർത്തകരെയും എല്ലാം ഭയപ്പെടുത്തി നിശ്ശബ്ദമാക്കാനാണ് ക്രിമിനലുകൾ ശ്രമിക്കുന്നത്.

ജനങ്ങളുടെ സമാധാന ജീവിതവും രാജ്യത്തിൻ്റെ ഭദ്രതയും അപകടത്തിലാക്കുന്ന ക്രിമിനൽ സംഘങ്ങളെ സംബന്ധിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമാണെന്നും ആർ എം പി ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP