Categories
വടകര

വാളയാറിലെ പെൺകുട്ടികൾക്ക് നീതി നിഷേധിച്ച നടപടി ഉന്നത തല ഗൂഡാലോചനയുടെ ഭാഗം ; യൂത്ത് കോൺഗ്രസ്‌

വടകര:  വാളയാറിലെ പെൺകുട്ടികൾക്ക് നീതി നിഷേധിച്ച നടപടി ഉന്നത തല ഗൂഢാലോചനയുടെ ഭാഗമാണെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വി. പി ദുൽഖിഫിൽ.

പെൺകുട്ടികൾ പീഡനത്തിനിരയായി എന്ന് വ്യക്തമായിട്ടും, കേസ് നടത്തിപ്പിൽ പ്രോസീക്യൂഷൻ അലംഭാവം കാണിച്ചതും,പ്രതികൾ കുറ്റവിമുക്തരായതും ഇതിന്റെ തെളിവാണ്.

കേരളീയ പൊതു സമൂഹം മുഴുവൻ പെൺകുട്ടികൾക്കായി സമരം ചെയ്യുന്ന മാതാപിതാക്കൾക്ക് ഒപ്പമുണ്ടെന്നും, പെൺകുട്ടികൾക്ക് നീതി ലഭിക്കുന്നത് വരെ യൂത്ത് കോൺഗ്രസ്‌ സമരരംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


വാളയാർ നീതി നിഷേധത്തിന്റെ ഒന്നാം വാർഷികത്തിൽ യൂത്ത് കോൺഗ്രസ്സ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര പോലീസ് സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച “നീതി ചതുരം “പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാളയാർ പെൺകുട്ടികൾക്ക് നിഷേധിക്കപ്പെട്ട നീതിയുടെ ഒന്നാം ചരമ വാർഷികത്തിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലേയും പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വടകരയിലും പ്രതിഷേധം നടന്നത്.

നിയോജക മണ്ഡലം പ്രസിഡണ്ട് സുബിൻ മടപ്പള്ളി അദ്ധ്യക്ഷം വഹിച്ചു. അഡ്വ: നജ്മൽ പി.ടി.കെ, പ്രഭിൻ പാക്കയിൽ, ബിജീഷ് ബാലകൃഷ്ണൻ, സജിത്ത് മാരാർ, ബിപിൻ പുറങ്കര, ദിൽ രാജ് പനോളി, ആഷിഫ് പുതുപ്പണം, സൻജിത് തുടങ്ങിയവർ സംസാരിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: Denial of justice to girls in Valayar is part of a high-level conspiracy; Youth Congress

NEWS ROUND UP