Categories

അഴിയൂരിലെ ജില്ലാ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി

വടകര: ചോമ്പാല പോലീസിന്റെ നേതൃത്വത്തില്‍ അഴിയൂര്‍ ദേശീയപാതയുടെ അതിര്‍ത്തിയില്‍ വാഹന പരിശോധന ശക്തമാക്കി. ഇന്നുമുതല്‍ ലോക്ക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

അനാവശ്യമായ യാത്രക്കാരെ തിരിച്ചയച്ചു. സ്വയം സാക്ഷ്യപത്രങ്ങള്‍ ഇല്ലാത്തവരെ താക്കീത് ചെയ്തു. മംഗലാപുരത്തുനിന്ന് ഇരുചക്രവാഹനത്തില്‍ വന്ന ഒരാളെ തിരിച്ചയച്ചു. ധാരാളം ഇരുചക്രവാഹനങ്ങള്‍ ആണ് ഇന്ന് രാവിലെ മുതല്‍ നിരത്തിലിറങ്ങിയത്. പരിശോധന ശക്തമാക്കിയതോടെ വാഹനങ്ങള്‍ കുറഞ്ഞു. സി ഐ ശിവന്‍ ചോടത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, എസ് ഐ കെ.ഷാജി, എ.എസ്.ഐ മനോജ് കുമാര്‍, ജയപാലന്‍, ഹോംഗാര്‍ഡ് സെബാസ്റ്റ്യന്‍ എന്നിവര്‍ ടീമില്‍ ഉണ്ടായിരുന്നു

അഴിയൂരില്‍ ടെസ്റ്റ് പോസറ്റീവ് നിരക്ക് 36%


അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ അഴിയൂരിന്റെ ടെസ്റ്റ് പോസറ്റീവ് നിരക്ക് ഉയരുന്നു. പഞ്ചായത്ത് കോവിഡ് രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യച്ചിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു. വരുന്ന 8 ാം തിയതി വരെ അത്യവിശ്യമല്ലാത്ത കാര്യത്തിനല്ലാതെ ജനങ്ങളെ പുറത്തിറിങ്ങരുതെന്നും ആവശ്യപ്പെട്ടു.
ടെസ്റ്റ് പോസറ്റീവ് നിരക്ക് 10 ശതമാനത്തില്‍ എത്തുന്നവരെ നിയന്ത്രണം തുടര്‍ന്നേക്കും. പഞ്ചയത്തിലെ 9,14,15 വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്‍ടൈന്മെന്റ് സോണ്‍ ആയി ജില്ലാ കളക്ടര്‍ ഉത്തരവാക്കിയിട്ടുണ്ട്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP