Categories
Breaking News

ഏറാമല സ്വദേശിനിക്ക് ഭര്‍തൃപീഢനം ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

നാദാപുരം : നിരന്തരമായ ഭര്‍തൃപീഢനത്താല്‍ പൊറുതിമുട്ടുന്ന ഏറാമല സ്വദേശിയായ യുവതിക്ക് നീതി നേടിക്കൊടുക്കുന്നതിന് വേണ്ടി നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.പുറമേരി പഞ്ചായത്തിലെ മുതുവടത്തൂര്‍ സ്വദേശി പൂവോളി അബ്ദുള്ളക്കെതിരെയാണ് ഭാര്യ ഗാര്‍ഹിക പീഢനത്തിന് പരാതി നല്‍കിയത്.

പതിനെട്ട് വര്‍ഷം പിന്നിട്ട ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ അഞ്ച് വയസ്സായ കുട്ടിയടക്കം നാല് മക്കളുണ്ട്. സ്വന്തമായി വീടെടുത്ത് താമസിച്ചിട്ടും പുറത്ത് പോകാനനുവദിക്കാതെയും റേഷന്‍ കാര്‍ഡില്‍ പോലും പേര് ചേര്‍ക്കാതെയും മാനസികമായി പീഢിപ്പിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.

യുവതിക്ക് ധാര്‍മിക പിന്തുണയുമായി വിവിധ രാഷ്ടീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. യുവതിയെ കാണാന്‍ ഒരു തവണ സഹോദരനും ജ്യേഷ്ഠസഹോദരിയും വീട്ടില്‍ ചെന്നപ്പോള്‍ അബ്ദുള്ളയും ബന്ധുക്കളും ചേര്‍ന്ന് ഇവരെ കയ്യേറ്റം ചെയ്യുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് നാദാപുരം പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്.
നല്ല സാമ്പത്തിക സ്ഥിതിയുള്ള അബ്ദുള്ള ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും സ്വാധീനം ചെലുത്തി കേസുകള്‍ അട്ടിമറിക്കാനിടയുണ്ട്. യുവതിയുടെ സ്വദേശമായ ഏറാമലയിലും സര്‍വ്വ രാഷ്ട്രീയ കക്ഷികളും യോഗം ചേരുകയും യുവതിയെ സന്ദര്‍ശിക്കുകയും നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ പൂര്‍ണപിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
നസീര്‍ എം.ടി ചെയര്‍മാനും കെ പ്രദീപ് കുമാര്‍ കണ്‍വീനറും ബഷീര്‍ കെ.പി ട്രഷററുമായ ആക്ഷന്‍ കൗണ്‍സിലാണ് രൂപീകരിച്ചത്.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP