Categories
Flash News

കുരിക്കിലാട് യുപി സ്‌കൂളില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ സജ്ജമായി

വടകര: കോവിഡ് പോസിറ്റീവ് ആയവര്‍ക്കായി ചോറോട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുരിക്കിലാട് യുപി സ്‌കൂളില്‍ ആരംഭിക്കുന്ന ( ഡിസിസി) ഡൊമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമായി.

30പേരെ താമസിപ്പിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും ഡൊമിസിലറി കെയര്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.
അസൗകര്യം മൂലം വീടുകളില്‍ യാതൊരുവിധത്തിലും ക്വാറന്റൈന്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കാണ് ഡിസിസി യിലേക്ക് പ്രവേശനത്തിന് മുന്‍ഗണന നല്‍കുന്നത്. കോവിഡിന്റെ ഒന്നാം വരവിനെ ജനകീയമായി നാം പ്രതിരോധിച്ചതുപോലെ ഒറ്റക്കെട്ടായി നിന്നാല്‍ ഈ രണ്ടാം വരവിനെയും നമുക്ക് അതിജീവിച്ചു മുന്നേറാന്‍ സാധിക്കുമെന്ന് പ്രസിഡന്റ് ചോറോട് പഞ്ചായത്ത് പി. പി ചന്ദ്രശേഖരന്‍ പറഞ്ഞു. ഡിസിസി നടത്തിപ്പിന് സുമനസ്സുകളുടെ സഹായം പഞ്ചായത്ത് ഭരണ സമിതി അഭ്യര്‍ത്ഥിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS