കോണ്‍ഗ്രസ്സില്‍ കടല്‍ക്കിളവന്‍മാരുടെ ആധിപത്യം; കലാപക്കൊടി ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ്

By news desk | Wednesday September 16th, 2020

SHARE NEWS

കോഴിക്കോട് : കോവിഡ് കാലത്ത് എങ്കിലും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. കെപിസിസി പ്ുനസംഘടനയുമായി ബന്ധപ്പെട്ട് പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. 60 വയിസ്സിന് മുകളിലുള്ള മുതിര്‍ പൗരന്‍മാര്‍ക്ക് പൊതു ഇടങ്ങളില്‍ നിയന്ത്രണം ശക്തമാകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ തലമുറയിലെ തലമുതിര്‍ന്ന നേതാക്കള്‍ സ്വയം മാറിനില്‍ക്കുന്നമെന്ന് കരുതിയവരില്‍ ഒരാളുടേതായിരുന്നു ആ പ്രതികരണം.

കെപിസിസി ഭാരവാഹിപ്പട്ടികയില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളെ പരിഗണിച്ചില്ലെന്നാണ് പ്രധാന പരാതി. ജംബോ ഭാരവാഹികളില്‍ ന്യൂനപക്ഷ പ്രാതിനിധ്യം കുറഞ്ഞതായും ആക്ഷേപമുണ്ട്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ നിരവധി പേരെ ഒഴിവാക്കി കടല്‍ക്കിഴവന്മാരെ നിയമിച്ചതായാണ് തഴയപ്പെട്ടവരുടെ ആരോപിക്കുന്നു.
ഗ്രൂപ്പിനതീതമായി എ, ഐ വിഭാഗത്തിലെ യൂത്ത് നേതാക്കന്മാര്‍ സ്ഥാനംകിട്ടാതെ നിരാശരായവരിലുണ്ട്. 96 പേരെയാണ് കെപിസിസി സെക്രട്ടറിമാരാക്കി കഴിഞ്ഞ ദിവസം പ്രഖ്യാപനമുണ്ടായത്.
ഇതില്‍ 50 ശതമാനവും സിക്സ്റ്റി പ്ലസാണെന്ന് യൂത്ത് നേതാക്കള്‍ പറയുന്നു.

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നാകട്ടെ 26 പേര്‍ മാത്രം. ഇന്നേവരെയില്ലാത്ത വിധം കെപിസിസിയില്‍ ന്യൂനപക്ഷ പ്രാതിനിധ്യം കുറഞ്ഞത് നേതൃത്വത്തിലെ സംഘി സ്വാധീനം കാരണമാണെന്ന ആരോപണവും ചിലര്‍ ഉയര്‍ത്തുന്നു. മുന്‍ ഡിസിസി പ്രസിഡന്റുമാരില്‍ കോഴിക്കോട്ടെ കെ സി അബുവിനെയും ഒഴിവാക്കി. അഡ്വ ടി സിദ്ദീഖിനെയും ഒതുക്കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *