Categories
Breaking News

നാദാപുരത്തുകാര്‍ക്ക് അഭിമാനിക്കാം; ഡോ ബാസിത്ത് വടക്കയില്‍ എന്‍ എസ് യു ദേശീയ നേതൃത്വത്തിലേക്ക്

വടകര: നാദാപുരത്തുകാര്‍ക്ക് അഭിമാനിക്കാം , വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ദേശീയ നേതൃത്വത്തിലേക്ക് ഒരു നാദാപുരത്തുകാരന്‍ കൂടി. കുമ്മങ്കോട് സ്വദേശി ഡോ ബാസിത്ത് വടക്കയിലിനെ എന്‍ എസ്് യു (ഐ) നാഷണല്‍ കോ – ഓര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു.

മുന്‍ എസ് എഫ് ഐ നേതാവ് കെ എസ് ബിമലിന് ശേഷം നാദാപുരം മേഖലയില്‍ നിന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്ന വന്ന നാദാപുരത്തുകാരന്‍ ഖ്യാതി ബാസിത്തിനും സ്വന്തം

എടച്ചേരി സ്വദേശി കെ എസ് ബിമല്‍ എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. ബാസിത്ത് നേരത്തെ എന്‍ എസ് യു ജെ എന്‍ യു യൂണിറ്റ് ഭാരവാഹിയായിരുന്നു. കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള ഫാസ്റ്റിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളാണ് ബാസിത്തിനെ ശ്രദ്ധേയനാക്കിയത്.


കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വേട്ടക്കെതിരെ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളുടെ ഒന്ന് ചേര്‍ന്ന് ശക്തമായ പോരാട്ടം നടത്തുമെന്ന് ഡോ ബാസിത്ത് ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.

രാജ്യ തലസ്ഥാനത്തെ ഫാസ്റ്റിസ്റ്റ് വിരുദ്ധ
പോരാളികള്‍ക്ക് സൗജന്യ വൈദ്യസേവനവുമായി ഡോ ബാസിത്ത് വടക്കയില്‍

രാജ്യം രണ്ടാം സ്വാതന്ത്യ സമരത്തിന് ഒരുമ്പോള്‍ നാദാപുരത്തുകാര്‍ക്ക് അഭിമാനിക്കാം. രാജ്യ തലസ്ഥാനത്തെ ഫാസ്റ്റിസ്റ്റ് വിരുദ്ധ പോരാളികള്‍ക്ക് സൗജന്യ വൈദ്യസേവനവുമായി നാദാപുരം കുമ്മങ്കോട് ഡോ ബാസിത്ത് വടക്കയില്‍ .പ്രതിഷേധ സംഗമങ്ങളുടെ മക്ക’ എന്നാണ് ദല്‍ഹിയിലെ ഷഹീന്‍ ബാഗ് അറിയപ്പെടുന്നത് . കഴിഞ്ഞ 40 ദിവസമായി സ്ത്രീകളെടെ നേതൃത്വത്തില്‍ നടക്കുന്ന ‘ഷഹീന്‍ ബാഗ്’ സമരം ബിജെപിയേയും കേന്ദ്ര സര്‍ക്കാറിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ഷഹീന്‍ ബാഗിനെ ഇത്ര സജീവയായി നില നിര്‍ത്തുന്നതില്‍ ഡെല്‍ഹിയിലെ വിവിധ സര്‍വകലശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും സാമൂഹിക മനുഷ്യവകാശ പ്രവര്‍ത്തകരും ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്.നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ തണുപ്പ് ഡെല്‍ഹി അനുഭവിക്കുമ്പോള്‍ ഇത്തരമൊരു സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി വൈദ്യസഹായങ്ങള്‍ നല്‍കികൊണ്ട് ഒരു സംഘം അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ 40 ദിവസവും അവിടെ സേവനം ചെയ്യുന്നവരില്‍ ഒരാളാണ് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി ഡോ ബാസിത് വടക്കയില്‍.ബാസിത് നാദാപുരം സ്വദേശിയാണ്. എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിസ് പഠനം പൂര്‍ത്തിയാക്കിയ ബാസിത് ഈ വര്‍ഷമാണ് ജെഎന്‍യുവില്‍ പൊതുജനാരോഗ്യത്തില്‍ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്.എംബിബിഎസ് പഠനകാലത്തു തന്നെ കെഎസ്്‌യു വിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും പൊതുരംഗത്തും സജീവമായിരുന്ന ബാസിത് ജെഎന്‍യുവില്‍ പ്രവേശനം നേടിയത് മുതല്‍ എന്‍് എസ് യുടെ സജീവ പ്രവര്‍ത്തകനാണ്.വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിലും എന് എസ് യു യുടെ മികച്ച പ്രകടനത്തിലും ബാസിത്ത് നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഒപ്പം ജെഎന്‍യുവില്‍ നടന്ന ഫീസ് വര്‍ദ്ധവിനെതിരെയുള്ള സമരങ്ങളിലും മുന്‍ നിരയാലുണ്ടായിരുന്നു ഈ നാദാപുരത്തുകാരന്‍. പ്രളയകാലത്തും നിപ്പകാലത്തും പൊതുസമൂഹത്തോടുള്ള സമര്‍പ്പണത്തില്‍ ബാസിത്ത് മുന്‍നിരയിലുണ്ടായിരുന്നു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP