മയ്യഴിയുടെ തെരുവോരങ്ങള്‍ കയ്യടക്കി മദ്യപര്‍

By | Tuesday January 14th, 2020

SHARE NEWS

മാഹി: മദ്യപിച്ച് വഴിയില്‍ വീണു കിടക്കുന്നവരെ കൊണ്ടുപോകാന്‍ നിയോഗിച്ച വാഹനമെവിടെ എന്ന നാട്ടുക്കാരുടെ ചോദ്യത്തിന് ഉത്തരം ആര് നല്കും.

മാഹി ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം മാഹി ലിക്കര്‍ അസോസിയേഷനാണ് വാഹനം ഇറക്കിയത്. ഗുണനിലവാരമില്ലാത്ത മദ്യം കഴിച്ച് മാഹി തെരുവോരങ്ങളില്‍ മരിച്ച് വീഴുന്ന മദ്യപരുടെ വാര്‍ത്തകള്‍ പുറം ലോകമറിയാന്‍ തുടങ്ങിയതാണ് വാഹനം നല്‍കാന്‍ പ്രേരിതമായത്.

നേരം വെളുക്കുമ്പോഴേക്കും തെരുവില്‍ കിടക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റുക എന്നതായിരുന്നു ലക്ഷ്യം
എന്നാല്‍ കുറച്ച് ദിവസങ്ങള്‍ മാത്രമേ ഈ വാഹനം ഓടിയിരുന്നുള്ളു.

ഇപ്പോള്‍ തെരുവില്‍ വീണു കിടക്കുന്ന പലരുടെയും ജീവന്‍ രക്ഷപ്പെടുന്നത് പോലീസുകാരുടെ ശ്രദ്ധ കൊണ്ട് മാത്രമാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്