പുതിയ ഡി.ടി പൈപ്പുകൾ സ്ഥാപിക്കുന്നതിനാല്‍ കുടിവെള്ളം തടസപ്പെടുമെന്ന് വടകര വാട്ടർ അതോറിറ്റി അറിയിച്ചു

By | Friday December 28th, 2018

SHARE NEWS
വടകര:എടച്ചേരി മുതൽ വില്ല്യാപ്പള്ളി പഞ്ചായത്തിലെ അമരാവതി പമ്പ് ഹൗസ് വരെയുള്ള പഴയ എ.സി ലൈനുകൾ മാറ്റി പുതിയ ഡി.ടി പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നാളെ മുതൽ ആരംഭിക്കുന്നതിനാൽ 15 ദിവസത്തോളം ഇവിടെ നിന്നും പമ്പിങ് സാധ്യമല്ലെന്ന് വടകര വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
കൂടാതെ നാളെ മുതൽ ഒരാഴ്ചക്കാലം ഒഞ്ചിയം,ചോറോട്,ഏറാമല,അഴിയൂർ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണം ഭാഗികമായി തടസ്സപ്പെടുകയോ വൈകാനോ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറഞ്ഞു.പ്രവൃത്തിയുടെ വിജയകരമായ പൂർത്തീകരണത്തിന് ജനങ്ങൾ സഹകരിക്കണമെന്നും അറിയിപ്പിൽ പറഞ്ഞു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്