ഡ്രൈവര്‍ ഗ്രേഡ് ( II ) തസ്തിക 17,18 തീയതികളില്‍ : പൊതു പ്രായോഗിക പരീക്ഷ

By | Wednesday May 15th, 2019

SHARE NEWS

കോഴിക്കോട് : കെ.എം.സി.എസ്/വിവിധ ഡെവലപ്‌മെന്റ് അതോറിറ്റീസ് ലെ ഡ്രൈവര്‍ ഗ്രേഡ് II (എല്‍.ഡി.വി) ഡൈറക്ട് & എന്‍.സി.എ (കാറ്റഗറി നമ്പര്‍ 225/2016, 143/16 ടു 148/16) തസ്തികകളിലേക്ക് മെയ് 17,18 തീയതികളില്‍ രാവിലെ ആറ് മണിക്ക് കോഴിക്കോട് മാലൂര്‍കുന്ന് സിറ്റി എ.ആര്‍ ക്യാമ്പ് ഗ്രൗണ്ടില്‍ ഒരു പൊതു പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്താന്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ തീരുമാനിച്ചു.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് പി.എസ്.സി യുടെ ഒദ്യോഗിക വെബ് സൈറ്റില്‍ (www.keralapsc.gov.in) നിന്നും (പ്രൊഫൈല്‍) ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സ്, ലൈസന്‍സ് പെര്‍ട്ടിക്കുലേര്‍സ് എന്നിവ സഹിതം നിശ്ചിത തീയതികളില്‍ രാവിലെ ആറ് മണിക്ക് പ്രായോഗിക പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിച്ചേരണം. പരീക്ഷയ്ക്ക് ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കുന്നതല്ല.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...