Categories
Flash News

ദേശീയ പാതയോരം കൂരിരിട്ടില്‍; തെരുവിളക്കുകള്‍ സ്ഥാപിക്കണമെന്ന് മുസ്ലിം ലീഗ്

വടകര: ചോറോട് മുതല്‍ കൈനാട്ടിവരെയുളള പ്രദേശത്ത് ദേശീയ പാതയുടെ ഇരുവശങ്ങളിലും തെരുവ് വിളക്കുകള്‍ ഇല്ലാത്തത് കാരണം രാത്രി കാലങ്ങളില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു.

ഇരുട്ടിന്റെ മറവില്‍ മാലിന്യങ്ങള്‍ തളളുന്നതും പതിവ് കാഴ്ചയാണ്. പ്രദേശവാസികളുടെ ബുദ്ധിമുട്ടുകള്‍

പൊതു പ്രവര്‍ത്തകനും, മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ മുനീര്‍ സേവന കുറച്ച് ദിവസം മുമ്പ് പൊതുമരാമത്ത് മന്ത്രിയുടെ ഫോണ്‍ ഇന്‍ ലൈവ് പരിപാടിയില്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.


വിഷയത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട്

ചോറോട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥലം എംഎല്‍എ കെ കെ രമയ്ക്കും, ചോറോട് പഞ്ചായത്ത് സെക്രട്ടറിക്കും, മുട്ടുങ്ങല്‍ കെഎസ് ഇബി ഓഫീസിലും

ചോറോട് പഞ്ചായത്ത് 16ാം വാര്‍ഡ് മെമ്പര്‍ മധുസൂദനന്‍, 19ാം വാര്‍ഡ് മെമ്പര്‍ കെ കെ റിനീഷ് എന്നിവര്‍ക്കും നിവേദനം നല്‍കി.

ചോറോട് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് സുബൈര്‍ പി, സെക്രട്ടറി എം ടി നാസര്‍, മുനീര്‍ സേവന എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP