Categories
Breaking News

ഇ മോഹനകൃഷ്ണന്റെ ഓര്‍മ്മ പുതുക്കി

വടകര: കെ എസ് യു വടകര താലൂക്ക് കമ്മിറ്റി പ്രസിഡന്റും, ജില്ലാ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി യുമായിരുന്ന ഇ. മോഹനകൃഷ്ണന്റെ മൂന്നാം ചരമവാര്‍ഷികം അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ വടകരയില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം കെ പി സി സി സെക്രട്ടറി അഡ്വ. ഐ മൂസ്സ ഉദ്ഘാടനം ചെയ്തു.

ഡി സി സി സെക്രട്ടറി ബാബു ഒഞ്ചിയം അദ്ധ്യക്ഷത വഹിച്ചു.സാമൂഹ്യ പ്രതിബദ്ധതതയും ആത്മാര്‍ത്ഥതയും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിച്ച മോഹനകൃഷ്ണനെ പോലുള്ളവരുടെ പ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തകന്‍ മാര്‍ക്ക് മാതൃകയാണെന്ന് അഡ്വ: ഐ മൂസ പറഞ്ഞു.

സി പി ബിജു പ്രസാദ്. പി.സി ഷീബ, കെ റിനിഷ്, ഷാജി മന്തരത്തൂര്‍, പ്രശാന്ത് കരുവഞ്ചേരി, വി കെ നജീഷ് കുമാര്‍ അഡ്വ: സുരേഷ് കുളങ്ങരത്ത്,അഷ്‌റഫ്.പി, മനോജ് ചോളംവയല്‍. കമറുദ്ധീന്‍ കുരിയാടി എന്നിവര്‍ പ്രസംഗിച്ചു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP