മുന്‍ എം.എല്‍.എ. ഇ നാരായണന്‍ നായര്‍ നിര്യാതനായി

By | Tuesday November 27th, 2018

SHARE NEWS

കൊയിലാണ്ടി: കൊയിലാണ്ടി മുന്‍ എംഎല്‍എ ചെങ്ങോട്ടുകാവ് ഇടവലത്ത്  നാരായണന്‍ നായര്‍ (88) നിര്യാതനായി. കെപിസിസി അംഗം, നിയോജക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ഭാരത് സേവക് സമാജ് സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

സേവാദള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.
70 മുതല്‍ 77വരെയും 77 മുതല്‍ 80 വരെയും കൊയിലാണ്ടി എംഎല്‍എ ആയിരുന്നു. കൊയിലാണ്ടി ഗവ.കോളജ്
സ്ഥാപിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.

ഭാര്യ: കല്ല്യാണി (റിട്ട. അധ്യാപിക). മകന്‍:
ഇ.എന്‍.രജ്ഞിത് (സഹകരണ വകുപ്പ് സുപ്രണ്ട് കൊയിലാണ്ടി). മരുമകള്‍: നിഷ (അമൃത വിദ്യാലയം). നാരായണന്‍ നായരുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.ദാസന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ്, മുന്‍
മന്ത്രി കെ.പി.മോഹനന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

നിര്യാണത്തില്‍ അനുശോചിച്ചു ഇന്ന് കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ ഉച്ചക്ക് 2 മണി വരെ ഹര്‍ത്താല്‍ ആചരിക്കുകയാണ്

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read