Categories
Breaking News

എടച്ചേരി കിണര്‍ അപകടം മൃതദേഹം കണ്ടെടുത്തു

വടകര : എടച്ചേരിയില്‍ കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തില്‍പെട്ട തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കായക്കൊടി സ്വദേശി മയങ്ങില്‍ കുഞ്ഞമ്മദ് (55) ആണ് മരണപ്പെട്ടത്. കനത്ത മഴയിലും മണിക്കുറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത് .

ഇന്ന് രാവിലെ ഒമ്പതരയോടെയാണ് എടച്ചേരി പുതിയങ്ങാടിയ്ക്കടുത്ത കിണര്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടത്.


മുതിരകാട്ട് അമ്മദ്‌ന്റെ വീട്ടുപറമ്പിലാണ്് ദുരന്തമുണ്ടായത് . പുതിയ കിണര്‍ കുഴിക്കുമ്പോള്‍ മേല്‍ ഭാഗം ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

ഒരാളെ നാട്ടുകാരും രക്ഷാ സേനയും ചേര്‍ന്ന് പുറത്തെടുത്തിരുന്നു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP