രാംദാസ് വടകരയുടെ ‘തെരഞ്ഞെടുത്ത കാര്‍ട്ടൂണുകള്‍’- പുസ്തക പ്രകാശനം നാളെ

By | Friday May 10th, 2019

SHARE NEWS

വടകര: പ്രശസ്ത ചിത്രകാരന്‍ രാംദാസ് വടകരയുടെ ‘തെരഞ്ഞെടുത്ത
കാര്‍ട്ടൂണുകള്‍’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം 11ന് വടകരയില്‍ നടക്കും. ‘കളിക്കളം’ വടകരയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പുസ്തക പ്രകാശന കര്‍മ്മം, 11ന് വൈകീട്ട് 4.30ന് വടകര കേളുവേട്ടന്‍ സ്മാരക ഹാളില്‍ ആര്‍ട്ടിസ്റ്റ് സദു അലിയൂര്‍ നിര്‍വ്വഹിക്കും.

സിനി ഡയരക്റ്റര്‍ ആര്‍ട്ടിസ്റ്റ് പ്രദീപ്‌ ചൊക്ലി പുസ്തകം ഏറ്റു വാങ്ങും. ആര്‍ട്ടിസ്റ്റ് യു കെ രാഘവന്‍ മാസ്റ്റര്‍
മുഖ്യ പ്രഭാഷണം നടത്തും. വടകര ‘കളിക്കളം’ പ്രസിഡണ്ട് ടി കെ വിജയരാഘവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

പി പി ദാമോദരന്‍ മാസ്റ്റര്‍, ഡോ.ശശികുമാര്‍ പുറമേരി, ആര്‍ട്ടിസ്റ്റ് മദനന്‍, രാജഗോപാലന്‍ കാരപ്പറ്റ, ശ്രീധരന്‍
മേപ്പയില്‍, കളിക്കളം സെക്രട്ടറി തയ്യുള്ളതില്‍ രാജന്‍, വി പി രാഘവന്‍
എന്നിവര്‍ സംസാരിക്കും. രാംദാസ് വടകര മറുമൊഴി നടത്തും.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്