Categories
Flash News

മാഹിയും തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

മാഹി : കേരളത്തിനൊപ്പം പുതുച്ചേരി കേന്ദ്ര ഭരണ പ്രദേശമായ മാഹിയും തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് തന്നെയാണ് മാഹിയിലും തെരഞ്ഞെടുപ്പ്.

കോണ്‍ഗ്രസിലും ഇടതുപക്ഷത്തും ഇത്തവണ പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് സാധ്യത. സിറ്റിംഗ് എംഎല്‍എ ഡോ വി രാമചന്ദ്രനും മുന്‍ എംഎല്‍എ ഇ വത്സരാജും മത്സരിത്തിനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ഇ വത്സരാജ് ആഭ്യന്തര മന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


കോണ്‍ഗ്രസ് ശക്തികേന്ദ്രമായ മാഹിയില്‍ വ്യക്തി പ്രഭാവത്തിലൂടെയാണ് ഇടത് എംഎല്‍എയായ വി രാമചന്ദ്രന്‍ കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയത്. പുതുച്ചേരിയില്‍ ബിജെപിയുടെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമമുണ്ടായപ്പോള്‍ വി രാമചന്ദ്രന്റെ രാഷ്ട്രീയ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുച്ചേരിയിലെ കുതിരക്കച്ചവടത്തില്‍ കോടികളുടെ വാഗ്്ദാനമുണ്ടായിട്ടും മാഹിയിലെ സിപിഎം സ്വതന്ത്ര എംഎല്‍എ ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുകയായിരുന്നു.


തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കടുത്ത നിയന്ത്രണം

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തോടൊപ്പം കോവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്ന് മാഹിയില്‍ പുതുതായി ചാര്‍ജെടുത്ത അഡ്മിനിസ്‌ട്രേറ്ററും ഇലക്ടറല്‍ ഓഫീസറുമായ ശിവരാജ് വീണ ആവശ്യപ്പെട്ടു . വീടുകള്‍ കയറിയുള്ള പ്രചാരണ പരിപാടിക്ക് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പാടില്ല . പ്രചാരണ പരിപാടികള്‍ക്കും സുവിധ ആപ്പിലൂടെ അനുവാദം വാങ്ങേണ്ടതാണ് . മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റും നിലവില്‍ വന്നു . ടോള്‍ ഫ്രീ നമ്പര്‍ 1950 ല്‍ വിളിക്കാം .
80 വയസ്സ് കഴിഞ്ഞവര്‍ , ഭിന്നശേഷിക്കാര്‍ , കോവിഡ് ബാധിതര്‍ തുടങ്ങിയ പോളിംങ് ബൂത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ക്ക് പോസ്റ്റല്‍ വോട്ടിങ് സൗകര്യവും മാഹി റിട്ടേണിങ് ഓഫീസര്‍ ഒരുക്കുന്നതാണ് . തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സുരക്ഷ ഒരുക്കുന്നതിന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ 91 പേരടങ്ങുന്ന ഒരു ബറ്റാലിയന്‍ മാഹിയില്‍ ക്യാംപ് ചെയ്യുന്നുണ്ട് .
പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ പോസ്റ്ററുകള്‍ എന്നിവ നീക്കം ചെയ്തു തുടങ്ങി .
മാഹിയില്‍ 31 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കുന്നത് .കൊ വിഡ് രോഗികള്‍ക്ക് വീടുകളില്‍ നിന്നു തന്നെ വോട്ട് ചെയ്യാന്‍ വാഹനങ്ങളില്‍ പ്രത്യകമായി തെയ്യാറാക്കിയ പോളിങ്ങ് ബൂത്തുകള്‍ വീട്ടില്‍ എത്തും. മദ്യക്കടത്തും മറ്റും പ്രത്യകം നിരീക്ഷിക്കും മാഹിയില്‍ 1000 ത്തില്‍ അധികം വോട്ടര്‍മാരുള്ള 16 പോളിങ് സ്റ്റേഷനുകളില്‍ ( ഓക്‌സിലറി പോളിങ് സ്റ്റേഷന്‍ ) കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പ്രത്യക ബൂത്തു കള്‍കൂടി ഒരുക്കിയിട്ടുണ്ട് .

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP