അഴിയൂര്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു

By | Friday June 14th, 2019

SHARE NEWS

വടകര .കെ. എസ്. ഇ.ബി അഴിയൂര്‍ സെക്ഷന്‍ പരിധിയില്‍ മണിക്കൂറുകളോളം വൈദ്യുതി മുടക്കം പതിവാകുന്നു . മഴയൊന്ന് ചാറിയാല്‍ വൈദ്യുതി നിലക്കുന്നത് നിത്യസംഭവമായിരിക്കുകയാണ് . വൈദ്യുതിയുടെ ഒളിച്ചു കളിയെ തുടര്‍ന്ന് ഉപഭോക്താക്കള്‍ നേരിടുന്ന ദുരിതം ഏറെയാണ്.

പ്രതിദിനം പത്തും പതിനഞ്ചും തവണ വൈദ്യുതി വന്നു പോയിക്കൊണ്ടിരിക്കയാണ് മുടക്കത്തിനു പ്രാധാന കാരണം എന്താണെന്ന് പറയാന്‍ പോലും അധികൃതര്‍ക്കു സാധിക്കുന്നില്ല.
വൈദ്യുതി തടസ്സപ്പെടാതിരിക്കാന്‍ ലൈനില്‍ തട്ടിയ മരച്ചില്ലകള്‍ മുറിച്ചു മാറ്റി എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ മുടക്കം നിര്‍ബാധം തുടരുകയാണെന്ന് ഉപഭോക്കാക്കള്‍ പറയുന്നത് .വിതരണം സുഗമമാക്കാന്‍ ഓര്‍ക്കാട്ടേരി 220 കെ.വി സ്റ്റേഷനില്‍ നിന്നും വൈദ്യുതി ലഭിക്കുന്നുണ്ട് .

ഇതു ഉപയോഗിച്ചു അഴിയൂര്‍ സെക്ഷനില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള ഫലപ്രദമായ നടപടി സ്വീകരിക്കാത്തതാണ് മുടക്കത്തിന് പ്രധാന കാരണം കെ. എസ് ഇ.ബി. അഴിയൂര്‍ സെക്ക്ഷനില്‍ ഉണ്ടാകുന്ന മണിക്കൂറുകള്‍ നീണ്ട വൈദ്യുതി മുടക്കം അവസാനിപ്പിക്കണമെന്ന് യു ഡി എഫ് അഴിയൂര്‍ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു .

ചെയര്‍മാന്‍ കെ. അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, പി. ബാബുരാജ് , ഹാരീസ് മുക്കാളി ,കാസിം നെല്ലോളി,പി.രാഘവന്‍ കെ.പി. വിജയന്‍,, കെ.പി.രവീന്ദ്രന്‍ ,എം. ഇസ്മയില്‍, പി.കെ കോയ, എന്നിവര്‍ സംസാരിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്