പ്രതിരോധ കുത്തിവെയ്പ്പ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും

By | Thursday January 10th, 2019

SHARE NEWS

കോഴിക്കോട് :ജില്ലയില്‍ അഞ്ചു വയസ്സുവരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും രോഗ പ്രതിരോധ കുത്തിവെയ്പ് ലഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശം നല്‍കി. ഇതിനുവേണ്ട ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശക്തമാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിവിധ ദേശീയ ആരോഗ്യ പരിപാടികളുടേയും സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന വിവിധ ആരോഗ്യ പദ്ധതികളുടേയും പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി.

പകര്‍ച്ച വ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ജാഗ്രത, കുഷ്ഠരോഗ നിയന്ത്രണ പരിപാടിയായ അശ്വമേധം, ജീവിതശൈലി രോഗ നിയന്ത്രണ പരിപാടി, മാതൃശിശു സംരക്ഷണ പരിപാടി, ഇഹെല്‍ത്ത് പദ്ധതി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.രാജേന്ദ്രന്‍ വി.ആര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.നവീന്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എസ്.എന്‍ രവികുമാര്‍, ഡോ.ആശാദേവി, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ആര്‍ സരളാനായര്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ വിവിധ പരിപാടികള്‍ വിശദീകരിച്ചു.
ജില്ലയില്‍ പ്രതിരോധ കുത്തിവെയ്പ്പ് 90 ശതമാനം കുട്ടികള്‍ക്ക് മാത്രമേ ലഭിച്ചിട്ടുളളൂ എന്ന് യോഗം വിലയിരുത്തി. കുന്നുമ്മല്‍, കാവിലുംപാറ, കായക്കൊടി, പുറമേരി, വേളം, മരുതോങ്കര, നരിപ്പറ്റ, കുറ്റ്യാടി, നാദാപുരം, തൂണേരി, വളയം, ചെക്യാട്, എടച്ചേരി, വാണിമേല്‍, തിരുവളളൂര്‍, ആയഞ്ചേരി, കൊടുവളളി തുടങ്ങിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ 80 ശതമാനത്തില്‍ താഴെ കുട്ടികള്‍ക്ക് മാത്രമേ പ്രതിരോധ കുത്തിവെയ്പുകള്‍ ലഭിച്ചിട്ടുളളൂ.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്