Categories
Flash News

വാക്‌സിന്‍ ചലഞ്ചിന് പിന്തുണയുമായി ഏറാമല സര്‍വ്വീസ് സഹകരണ ബേങ്ക്

വടകര: മഹാമാരികള്‍ ഒന്നിന് പിറകെ ഒന്നായി കേരള നാടിനെ വിരിഞ്ഞു മുറുക്കിയപ്പോഴെല്ലാം സംസ്ഥാന സര്‍ക്കാറിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും നിറഞ്ഞ പിന്തുണയേകിയ
ഏറാമല സര്‍വ്വീസ് സഹകരണ ബേങ്ക് ഇത്തവണവും കോവിഡ് വാക്‌സിന്‍ ചലഞ്ചില്‍ 10 ലക്ഷം രൂപ സംഭാവന നല്‍കി കൊണ്ട് മാതൃകയായി.

മനയത്ത് ചന്ദ്രന്‍ സാരഥ്യം വഹിക്കുന്ന ഏറാമല ബേങ്കിന്റെ ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങളെല്ലാം പൊതുതാല്‍പര്യങ്ങള്‍ മു്ന്നില്‍ നിര്‍ത്തിയായിരുന്നു.

വാക്‌സിന്‍ ചലഞ്ചിലേക്ക് സാഹയ പ്രവാഹം.


തിരുവനന്തപുരം : സൗജന്യ വാക്‌സിന്‍ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് വിവിധ മേഖലകളില്‍ നിന്നും പിന്തുണ പ്രവഹിക്കുന്നു. വാക്‌സിന്‍ ചലഞ്ചില്‍ ലഭിക്കുന്ന തുക സംഭരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പ്രത്യേക അക്കൗണ്ട് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആ തുക വാക്‌സിന്‍ നല്‍കാന്‍ മാത്രമെ ഉപയോഗിക്കു. വെള്ളിയാഴ്ച രാത്രി ഏഴ്‌വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വാക്‌സിന്‍ ചലഞ്ചില്‍ 1.48 കോടിരൂപ ലഭിച്ചു. വ്യാഴാഴ്ച അരകോടിയിലേറെ രൂപ കിട്ടി.

കേന്ദ്രസര്‍ക്കാര്‍ പണം നല്‍കി വാക്‌സിന്‍ വാങ്ങാനാണ് പറഞ്ഞത്. എന്നാല്‍ ആ നിലപാട് കേരളത്തിന് പറ്റില്ല. സ്വതന്ത്ര ഇന്ത്യയില്‍ തുടര്‍ന്നു വന്ന സൗജന്യവും സാര്‍വത്രികവുമായ വാക്‌സിനേഷന്‍ എന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുകതന്നെ ചെയ്യും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഏറ്റവും വലിയ പിന്തുണ ജനങ്ങള്‍ തന്നെയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ വന്നുകൊണ്ടിരിക്കുകയാണ്. കേരളീയന്‍ എന്ന നിലയില്‍ അഭിമാനം തോന്നുന്ന മറ്റൊരു സന്ദര്‍ഭമാണിത്. ആരുടെയും ആഹ്വാനമനുസരിച്ച ഇത്. വ്യക്തികള്‍ മാത്രമല്ല, സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിനായി കൈകോര്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

സുബൈദയുടെ ആട് വീണ്ടും

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആടിനെ വിറ്റ് കിട്ടിയ 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ കൊല്ലം പോര്‍ട്ട് സ്വദേശിനി സുബൈദ ഒരു വര്‍ഷത്തിനുശേഷം വാക്‌സിന്‍ വിതരണത്തിനും സംഭാവന നല്‍കി. ആടിനെ വിറ്റ് കിട്ടിയ 5000 രൂപ കലക്ടര്‍ക്ക് കൈമാറി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP