Categories
Flash News

എക്‌സൈസ് പരിശോധന തുടരുന്നു ; മണിയൂര്‍ കരുവഞ്ചേരിയില്‍ നിന്ന് 160 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു

വടകര: ബാറുകള്‍ തുറന്നിട്ടും പരിശോധനകളില്‍ വിട്ടുവീഴ്ചയില്ലാതെ എക്‌സൈസ് സംഘം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് മദ്യഷോപ്പുകള്‍ അടഞ്ഞ് കിടന്നതോടെ മലയോര മേഖലകളില്‍ വാറ്റ് നിര്‍മ്മാണം ശക്തിപ്പെടുകയായിരുന്നു.

എക്‌സൈസ് വകുപ്പിന്റെ നിതാന്ത ജാഗ്രതയും നിരന്തര പരിശോധനയുമാണ് വാജ്യ മദ്യ ദുരന്തം ഉള്‍പ്പെടെയുള്ള ദുരന്തങ്ങളില്‍ നിന്ന് നാടിനെ രക്ഷപ്പെടുത്തിയത്. ഇന്ന് മദ്യഷോപ്പുകള്‍ തുറന്നെങ്കിലും പരിശോധന തുടര്‍ന്നു.
ഇന്ന് വടകര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ. ഷിജില്‍ കുമാറും സംഘവും മണിയൂര്‍ പഞ്ചായത്തിലെ കരുവഞ്ചേരി ചൊവ്വാ പുഴയോരത്ത് നടത്തിയ റെയ്ഡില്‍ ചാരായം വാറ്റാനായി തയ്യാറാക്കിയ 160 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. .8 പ്ലാസ്റ്റിക്ക് ബാരലുകളിയി .പുഴയോരത്ത് കണ്ടല്‍ക്കാടുകള്‍ക്ക് ഇടയില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ ആയിരുന്നു വാഷ് . റെയ്ഡില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കുമാര്‍ .പ്രിവന്റിവ് ഓഫിസര്‍ (ഗ്രെയ്ഡ്) രാമകൃഷണന്‍ .സി ,സിവില്‍ എക്‌സൈസ് ഓഫിസര്‍മ്മാരായ .ജയന്‍ കെകെ,ഉനൈസ്, സുനീഷ്,ശ്രീരഞ്ജ് , സന്ദിപ്.സി.വി വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സീമ , ഡ്രൈവര്‍ ബബിന്‍ എന്നിവര്‍ പങ്കെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP