വജ്രജൂബിലി ആഘോഷത്തിന് ആവേശം പകര്‍ന്ന് മേമുണ്ട ഹയര്‍സെക്കണ്ടറിയില്‍ മെഗാ തിരുവാതിര

By | Friday February 14th, 2020

SHARE NEWS

വടകര: മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വജ്രജൂബിലി ആഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി സ്‌കൂള്‍ മൈതാനത്ത് ഒരുക്കിയ മെഗാതിരുവാതിര അവിസ്മരണീയമാക്കി. നൂറുകണക്കിന് വിദ്യാര്‍ത്ഥിനികളും, അമ്മമാരും, അധ്യാപികമാരും ചേര്‍ന്നൊരുക്കിയ മെഗാതിരുവാതിര സ്‌കൂളിന്റെ വിശാലമായ മൈതാനത്ത് അരങ്ങേറിയപ്പോള്‍ കാണികളായ നാട്ടുകാരും, വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ചേര്‍ന്ന് ആവേശത്തോടെ സ്വീകരിച്ചു.
മെഗാതിരുവാതിര കാണികള്‍ക്ക് നവ്യാനുഭവമായി. വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിര്‍മ്മിച്ച വജ്രജൂബിലി കെട്ടിടം ഉടന്‍തന്നെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വജ്രജൂബിലി ആഘോഷ സമാപനത്തിന്റെ ഭാഗമായി നേരത്തെ കായികോത്സവം, സര്‍ഗ്ഗോത്സവം എന്നിവ സ്‌കൂളില്‍ സംഘടിപ്പിച്ചിരുന്നു.
ഇതിന്റെ സന്ദേശം വിളിച്ചോതിയാണ് മെഗാ തിരുവാതിരയും സംഘടിപ്പിച്ചത്. മാനേജര്‍ പി രാജന്‍ മാസ്റ്റര്‍, പി ടി എ പ്രസിഡണ്ട് സി വത്സകുമാര്‍, പ്രിന്‍സിപ്പാള്‍ പി കെ കൃഷ്ണദാസ്, ഹെഡ്മാസ്റ്റര്‍ പി ശശികുമാര്‍, സുനില ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്