Categories
Flash News

ഏറാമലയില്‍ നിന്നും ചാരായവും വാഷും പിടിച്ചെടുത്തു

വടകര : ഏറാമല പഞ്ചായത്തിലെ തൈക്കണ്ടം ഭാഗത്ത് നടത്തിയ പരിശോധനയില്‍ 10 ലിറ്റര്‍ ചാരായവും 40 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

വടകര എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കുമാറും പാര്‍ട്ടിയും ഏറാമല പഞ്ചായത്തിലെ തൈക്കണ്ടം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചാരായം പിടിച്ചെടുത്തത്. റെയ്ഡില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ രാമകൃഷ്ണന്‍ സി, സി ഇ ഒ മാരായ ജയന്‍ കെ.കെ സുനീഷ് എന്‍ എസ് ,ലീനീഷ് പി, ഷിജിന്‍ എപി ,ശ്യാംരാജ് ഡ്രൈവര്‍ ബവിന്‍ ആര്‍ എസ് എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട് എക്‌സൈസ് ഇന്റലിജെന്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP