പാളങ്ങള്‍ക്കിടയിലെ ദുരന്തങ്ങളില്‍ രക്ഷകനായി മാഹി സ്വദേശി ഫൈസല്‍ ചെള്ളത്ത്

By | Thursday February 13th, 2020

SHARE NEWS

മാഹി: ട്രെയിനുകള്‍ക്കിടിയില്‍ കുടുങ്ങുന്നവരില്‍ ചിലരെയെങ്കിലും സന്ദര്‍ഭോചിതമായ തന്റെ ഇടപെടല്‍ കൊണ്ട് രക്ഷിക്കാനായതില്‍ മയ്യഴിക്കാരനായ ഫൈസല്‍ ചെള്ളത്തിന് ചാരിതാര്‍ത്ഥ്യം.

കാല്‍ നൂറ്റാണ്ടുകാലമായി മാഹിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിനുകളിലെ നിത്യ സഞ്ചാരിയായ ഫൈസലിന് കാണേണ്ടി വന്ന ദുരിതങ്ങളും,അനുഭവങ്ങളും. വിലപ്പെട്ട അര ഡസനോളം ജീവനുകള്‍ സാഹസികമായി തന്നെ രക്ഷിക്കാന്‍ മാഹി സ്വദേശിയായ ഈ ചെറുപ്പക്കാരന് സാധിച്ചിട്ടുണ്ട്.

ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി ദാദര്‍ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന കണ്ണൂര്‍ പട്ടാന്നൂര്‍ ശ്രീരാഗത്തിലെ അനുരാഗി (19) നെ രക്ഷപ്പെടുത്താനായത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. ട്രെയിനില്‍ നിന്ന് മുക്കാളിക്ക് മാഹിക്കും ഇടഭാഗത്ത് തെറിച്ചുവീണ ഈ വിദ്യാര്‍ത്ഥിയെ ട്രെയിന്‍ടൈം വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ടാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.അനുരാഗിന്റെ ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ പരിഭ്രാന്തി കണ്ട് വിവരം ചോദിച്ചറിഞ്ഞ വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളാണ് വിവരം അഡ്മിനായ ഫൈസലിനെ ഉടനെ അറിയിച്ചത്.ഉടനെ തന്നെ ആര്‍.പി.എഫിനേയും,വടകര സ്റ്റേഷന്‍ മാസ്റ്റാറെയും ഉടന്‍ തന്നെ വിവരം അറിയിക്കുകയായിരുന്നു.

2017ല്‍ കോഴിക്കോട് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ലോക്കല്‍ ട്രെയിനിലേക്ക് ഓടിക്കയറിയ പയ്യന്നൂര്‍ സ്വദേശി സജീഷ് എന്ന മെഡിക്കല്‍ റപ്രസന്റേറ്റീവിന്റെ തല ‘ പ്ലാറ്റ്‌ഫോമിനും, ട്രാക്കിനുമിടയിലുള്ള ട്രെയിനില്‍ വെള്ളം നിറക്കുന്ന വെള്ളത്തിന്റെ പെപ്പ് വാള്‍വിലിടിച്ച് സാരമായി പരിക്കേറ്റിരുന്നു.എന്നിട്ടും ട്രെയിനില്‍ ക്കയറിയ അദ്ദേഹത്തിന്റെ പരിക്കില്‍ നിന്നും ഒഴുകുന്ന രക്തം നിലയ്ക്കാതെ കണ്ടേണ്ടി വന്നപ്പോള്‍ ഫൈസല്‍ ഉടന്‍ ചെയിന്‍ വലിച്ച് വണ്ടി നിര്‍ത്തിക്കുകയും വണ്ടിയില്‍ ഇറക്കി ഒരു ഓട്ടോയില്‍ കയറ്റി തനിച്ച് തന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിക്കുകയും ജീവന്‍ രക്ഷിക്കുകയുമായിരുന്നു.

2018 ജൂലായ് 27 ന് റിസര്‍വേഷന്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത നീലേശ്വരം സ്വദേശികളായ വിദ്യാര്‍ത്ഥിയേയും, വിദ്യാര്‍ത്ഥിനിയേയും ടി.ടി.പിടികൂടിയപ്പോള്‍, മാഹി റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി നീങ്ങിയ വണ്ടിയില്‍ നിന്ന് വീണ്ടും തൊട്ടടുത്ത കമ്പാര്‍ട്ട്‌മെന്റിലേക്ക് ഓടി കയറുന്നതിനിടയില്‍ പിടിവിട്ട് പ്ലാറ്റ്‌ഫോമില്‍ നിന്ന് വണ്ടിക്കടിയിലേക്ക് വീഴുന്നത് കണ്ട ഫൈസല്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് ഇരുവരേയും കൂട്ടിപ്പിടിച്ച് വലിച്ചെടുത്ത് കൊണ്ട് അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

മറ്റൊരിക്കല്‍ ഓടുന്ന ട്രെയിനിന്റെ വിന്റോ ഷട്ടറില്‍ കുടുങ്ങി കൈ വിരലുകള്‍ അറ്റുപോയ യുവാവിനെ തൊട്ടടുത്ത സ്റ്റേഷനിലിറക്കി ആശുപത്രിയിലെത്തിക്കുകയുണ്ടായി.കൂടാതെ ട്രെയിനിന്റെ ബാത്ത് റൂമില്‍ കയറിയ സ്ത്രി ഡോര്‍ ലോക്ക് കുടുങ്ങി തുറക്കാന്‍ പറ്റാതെ ഉള്ളില്‍ കുടുങ്ങിയപ്പോള്‍ വാതില്‍ ചവിട്ടി തുറന്ന് രക്ഷപ്പെടുത്തിയ സംഭംവം ഉണ്ടായിരുന്നു.

മാഹി റെയില്‍വെ സ്റ്റേഷനകത്ത് മദ്യപിച്ച് ലക്ക് കെട്ട് പ്ലാറ്റ്‌ഫോം മുറിച്ച് കടക്കവെ,ട്രാക്കില്‍ വീണുപോയവരെ ട്രെയിന്‍ വരുന്നത് മുഖാമുഖം നേരിട്ട് കണ്ട് രക്ഷപ്പെടുത്തിയ അനേകം സംഭവങ്ങളുമുണ്ട്.
ജീവകാരുണ്യ പ്രവര്‍ത്തകനായ ഫൈസല്‍ ചെള്ളത്ത് ,മലബാര്‍ ട്രെയിന്‍ പാസഞ്ചേര്‍സ് ഫോറം കണ്‍വീനറും,നാലായിരം അംഗങ്ങളുള്ള മലബാറിലെ ഏറ്റവും വലിയ ട്രെയിന്‍ ടൈം ഗ്രൂപ്പിന്റെ ഒരു അഡ്മിനുമാണ്.

മാഹി റെയില്‍വെ പാസഞ്ചേര്‍സ് അസോസിയേഷന്‍,ആര്‍.പി.എഫ് മിത്ര എന്നിവയില്‍ അംഗമായ ഫൈസല്‍,ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ ലൈഫ് മെമ്പറുമാണ്.ബ്ലഡ് ഡോണേര്‍സ് കേരളയുടെ കോഴിക്കോട് മെമ്പറായ ഫൈസല്‍ മൂന്ന് മാസം കൂടുമ്പോള്‍ രക്തദാനം ചെയ്യുന്നത് പതിവ് ശീലങ്ങളില്‍ ഒന്നാണ് . പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായിരുന്ന അന്തരിച്ച വടകരയിലെ പി.സി.ലിയാഖത്തിന്റെ മകനാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *