ഓര്‍ക്കാട്ടേരിയില്‍ ഗ്രാമീണ ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം; ഉദ്ഘാടന ചിത്രം ‘സുഡാനി ഫ്രം നൈജീരിയ’

By | Sunday December 30th, 2018

SHARE NEWS

വടകര: ഓര്‍ക്കാട്ടേരി ഫെയ്‌സ് ഫിലിം സൊസൈറ്റി ആഭിമുഖ്യത്തിലുള്ള ഗ്രാമീണ ചലച്ചിത്രോത്സവം ഇന്ന് ആരംഭിക്കും. ഫെയ്‌സ് ദശവാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. വടകര ബ്ലോക്ക് തലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കലാസാംസ്‌കാരിക സമിതികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

ഗ്രാമങ്ങള്‍ തോറും സിനിമാ പ്രദര്‍ശനം നടത്തുന്നതോടൊപ്പം സിനിമാ പ്രവര്‍ത്തകരുടെ ഓര്‍മകള്‍ പങ്കുവെയ്ക്കല്‍, സിനിമാ വര്‍ക്ക്‌ഷോപ്പ്, സെമിനാര്‍, ഗസല്‍, സംഗീതിക, ഫോട്ടോചിത്ര പ്രദര്‍ശനം തുടങ്ങിയ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 5 മണിക്ക് ഓര്‍ക്കാട്ടേരി കെ കുഞ്ഞിരാമക്കുറുപ്പ് ജന്‍മശതാബ്ദി മന്ദിരത്തില്‍ ചലച്ചിത്ര സംവിധായകന്‍ ഷെറി നിര്‍വ്വഹിക്കും.

തുടര്‍ന്ന് 6 മണിക്ക് ഉദ്ഘാടന ചിത്രം ‘സുഡാനി ഫ്രം നൈജീരിയ’ പ്രദര്‍ശിപ്പിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്