Categories
Breaking News

ഇരിങ്ങണ്ണൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് തീയിട്ടു ; കായപ്പനിച്ചയില്‍ കല്ലേറ്

നാദാപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശേഷം നാദാപുരം മേഖലയില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍. ഇരിങ്ങണ്ണൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് തീയിട്ടു. എടക്കുടി പള്ളിക്ക് സമീപം ഇ കെ അബൂബക്കറിന്റെ ഫാമിലി സൂപ്പര്‍ മാര്‍ക്കറ്റിന് നേരെയാണ് തീവെയ്പ്പ് ഉണ്ടായത്.

തീവെയ്പ്പില്‍ നിരവധി സാധനങ്ങള്‍ കത്തി നശിച്ചു. മൂരിപ്പാറ ഒന്നാം ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍്ത്ഥി പ്രവീണ്‍ കുമാറിന്റെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു.

യുഡിഎഫ് നേതാക്കളായ അഹമ്മദ് പുന്നക്കല്‍, സൂപ്പിനരിക്കാട്ടേരി, മോഹനന്‍ പാറക്കടവ് എന്നിവര്‍ തീവെയ്പ്പുണ്ടായ സൂപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു.


കായപ്പനച്ചിയില്‍ വായനശാലക്ക് നേരെ കല്ലേറുണ്ടായി. സിപിഎം ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വായനശാലക്ക് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. അക്രമം പടരാതിരികരിക്കാന്‍ പൊലീസ് സാന്നിധ്യം ശക്തമാക്കി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP