സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റി; മീനിന് പൊള്ളുന്ന വില

By | Thursday May 9th, 2019

SHARE NEWS

 

വടകര : നമ്മുടെ നാട്ടുകാരില്‍ ഏറെ പേര്‍ക്കും മീന്‍ ഇല്ലെങ്കില്‍ ചോറ് ഇറങ്ങാത്ത അവസ്ഥയാണ് . എന്നാല്‍ മൽസ്യ വില നാള്‍ക്കുനാള്‍ കുതിച്ചുയരുകയാണ് .സാധാരണക്കാരുടെ മൽസ്യങ്ങളായ മത്തിക്കും അയലക്കും വരെ വില മൂന്ന്‍ ഇരട്ടിയിലധകമായി.സമീപ കാലത്തെ ഏറ്റവും ഉയർന്ന വിലയിൽ എത്തി നിൽക്കുകയാണ് മൽസ്യം.

ഓരോ ദിവസവും കൂടും തോറും കുതിച്ചുയരുകയാണ് മീനിന്‍റെ വില.സാധാരണക്കാർ ഏറെ വാങ്ങുന്ന മത്തിക്കും അയലക്കുമാണ് പൊള്ളുന്ന വില. രണ്ടാഴ്ച്ച മുൻപ് വരെ മത്തി കിലോക്ക്‌ 80 രൂപ ആയിരുന്നു .എന്നാൽ ഇപ്പോൾ 200 കഴിഞ്ഞു. അയലകാവട്ടെ 150 ആയിരുന്നു നേരത്തെ ഇപ്പോൾ 280 ലേക്ക് ഉയര്‍ന്നു .

ആവോലിയുടെ വില പിന്നെ പറയെണ്ടതില്ലല്ലോ 400 ൽ നിന്നും 600 ആയി ഉയർന്നു.അയക്കൂറയാണിപ്പോഴും വിലയില്‍ കേമന്‍. കിലോക്ക് 1000ത്തിന് അടുത്തായി.

കടലില്‍ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതാണ് വില കൂടുതലാകാൻ കാരണം എന്നാണ് കച്ചവടക്കാർ പറയുന്നത്. കടലിൽ ജലം ചൂടാകുന്നതിനാൽ മത്സ്യങ്ങൾ ആഴകടലിലേക്ക്‌ പോകും. മത്സ്യങ്ങൾ തണുപ്പ് തേടി പോകുന്നതിനാൽ മത്സ്യങ്ങളുടെ ലഭ്യത വലിയ തോതില്‍ കുറയുന്നു.കാലാവസ്ഥ വ്യതിയാനവും മൽസ്യ വിപണിയെ സാരമായി ബാധിച്ചു എന്നതാണ് വസ്തുത.ഒപ്പം കടൽ ക്ഷോഭത്തിന്റെ മുന്നറിയിപ്പുകൾ ലഭിച്ചത് കാരണം മത്സ്യബന്ധനത്തിന് കൂടുതൽ പേർ പോകാത്തതും മൽസ്യ ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്.

പെരുന്നാൾ അടുക്കുന്നതോടെ മൽസ്യത്തിനു ആവശ്യക്കാർ ഏറും എന്നുറപ്പാണ്.അതിനാൽ തന്നെ മൽസ്യ വിപണിയിൽ ഇനിയും വിലയേറും.ഇതിനിടയിൽ ട്രോളിങ് നിരോധനം കൂടി എത്തിയാൽ കേരളത്തിലെ മൽസ്യ വിപണിയുടെ അവസ്‌ഥ പരിതാപകരമായിരിക്കും.

വിപണി വില അറിയാതെ ഹോട്ടലുകളില്‍ നിന്ന് പൊരിച്ച മീന്‍ വാങി ബില്‍ കണ്ടു ഞെട്ടുന്നവരും കുറവല്ല . കോഴി ഇറച്ചിയുടെ വിലയും കുത്തനെ ഉയര്‍ന്നിട്ടുണ്ട് . റമദാന്‍ മാസമായതിനാല്‍ പഴങ്ങള്‍ക്കും വില ചുട്ടുപൊള്ളുകയാണ് . ചുരുക്കിപ്പറഞ്ഞാല്‍ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റി കഴിഞ്ഞു .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...