വടകരയില്‍ അഞ്ചു വയസ്സുകരാനെ കോവിഡ് രോഗികളൊപ്പം അയച്ചെന്ന് പരാതി ;

By news desk | Tuesday September 15th, 2020

SHARE NEWS

വടകരയില്‍ അഞ്ചു വയസ്സുകരാനെ കോവിഡ് രോഗികളൊപ്പം
അയച്ചെന്ന് പരാതി ; പ്രതിഷേധവുമായി യൂത്ത് ലീഗ്

വടകര: ഒരു കുടുംബത്തിലെ എല്ലാം അംഗങ്ങളും കോവിഡ് പോസിറ്റീവായ നെഗറ്റീവായ 5 വയസിന് താഴെയുള്ള കുട്ടിയെ കോവിഡ് കേന്ദ്രത്തിലേക്ക് പോസിറ്റീവ് കാരൊടൊപ്പം മുക്കത്തിലേക്ക് കോവിഡ് ട്രീന്റ്‌മെന്റ്് കേന്ദ്രത്തിലേക്ക് അയച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കുട്ടിയെ ബന്ധുക്കളോടൊപ്പം വിടണമെന്ന് ആവശ്യം തള്ളിയാണ് കോവിഡ് രോഗികളോടൊപ്പം അയച്ചതെന്ന് ആരോപണുണ്ട്.

നഗരസഭയിലെ വാര്‍ഡ് 45 ല്‍ കോവിഡ് പോസിറ്റീവായ ഒരു കുടുംബത്തിലെ നെഗറ്റീവായ 5 വയസിന് താഴെയുള്ള കുട്ടിയെ കോവിഡ് കേന്ദ്രത്തിലേക്ക് പോസിറ്റീവ് കാരൊടൊപ്പം മുക്കത്തിലേക്ക് അയച്ച വടകര നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ബാബുവിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്ന് വടകര മുനിസിപ്പല്‍ മുസ്ലീം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും നല്ല ശ്രദ്ധ നല്‍കേണ്ട സാഹചര്യത്തില്‍ നെഗറ്റീവായ കുട്ടിയെ പോസിറ്റീവ് കാരൊടൊപ്പം അയച്ചത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് യൂത്ത് ലീഗ് ആരോപിക്കുന്നു. നഗരസഭാ അധികൃതരുടെ നടപടിക്കെതിരെ മനുഷ്യവകാശ കമീഷന്‍, ബാലാവകാശ കമ്മീഷന്‍, ജില്ലാ കലക്ടര്‍ ഉള്‍പടെയുള്ളവര്‍ക്ക് യൂത്ത് ലീഗ് പരാതി നല്‍കി.

നഗര സഭയുടെ ഗുരുതരമായ അനാസ്ഥയില്‍ പ്രതിഷേധിച്ച് കൊണ്ട് നഗരസഭ ആഫീസ് കവാടത്തിന് മുന്‍സിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ് സമരം നടത്തി.

സമരം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഫൈസല്‍ മച്ചിങ്ങല്‍ ഉദ്ഘാടനം ചെയ്തു. അന്‍സാര്‍ മുകച്ചേരി അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെഹീര്‍ കാന്തിലാട്ട്, എന്‍.പി. ഹംസ മാസ്റ്റര്‍, അനസ് .കെ, മുനീര്‍ സേവന, ഉമറുല്‍ ഫാറൂഖ് പ്രസംഗിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *