Categories
Flash News

ദുരിതമൊഴിയാതെ വടകരയിലെ വ്യാപാരികള്‍

വടകര : കോവിഡിന്റെ ഒന്നാം വരവിലും രണ്ടാം തംരഗത്തിലും ഏറെ ദുരിതമനുഭവിച്ചവരാണ് വടകരയിലെ വ്യാപാരികള്‍. നഗരവും സമീപ പ്രദേശങ്ങളും സമാനതകളില്ലാത്ത മഴക്കെടുതിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. മൂന്നു ദിവസമായി തുടരുന്ന മഴയില്‍ നഗരത്തിന്റെ മിക്കവാറും ഭാഗങ്ങള്‍ വെള്ളത്തിലാണ്.

വടകര നഗരത്തിലെ കടകളില്‍ വെള്ളം കയറിയതു കാരണം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മഴ ഇപ്പോഴും നിര്‍ത്താതെ തുടരുകയാണ്. കൊവിഡ് മൂലം അടച്ചിടേണ്ടി വന്ന വ്യാപാരികള്‍ വെള്ളക്കെട്ടുമൂലം ഉണ്ടായ നാശ നഷ്ടങ്ങള്‍ കൂടിയായപ്പോള്‍ ഗുരുതരമായ അവസ്ഥയെയാണ് അഭിമുഖീകരിക്കുന്നത്.

വ്യാപാരികളുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിയന്തിരമായി ഇടപെടണമെന്നും വെള്ളക്കെട്ട് നീക്കാന്‍ നഗരസഭ യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കണമെന്നും


കെ മുരളീധരന്‍ എംപി , നിയുക്ത എംഎല്‍എ കെ കെ രമ എന്നിവര്‍ ആവശ്യപ്പെട്ടു.

ഇരുവരും ദുരിത മേഖലകളില്‍ സന്ദര്‍ശനം നടത്തി.

നഗരസഭ ജനപ്രധിനിധികളായ അഫ്‌സല്‍ പി.കെ.സി, പ്രേമകുമാരി, ചീരാം വീട്ടില്‍ അജിത, റീജ പറമ്പത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP