പ്രളയ ദുരിതാശ്വാസത്തിന് ഒരുങ്ങി വടകര വിഭവ സമാഹരണം 17 ന്

By | Tuesday August 13th, 2019

SHARE NEWS

വടകര: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി മാറുവാന്‍ വടകര വീണ്ടും ഒന്നിക്കുന്നു.
വടകരയിലെ മനുഷ്യ സ്‌നേഹികളുടെ നേതൃത്വത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഈ മാസം 17 ന്് വടകര പുതിയ ബസ് സ്റ്റ്ാന്റ് പരിസരത്ത് വിഭവ സമാഹരണം നടക്കും.
വിദ്യാലയങ്ങള്‍, പ്രാദേശിക ക്ലബ്ബുകള്‍, വിവിധ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി നമ്മുടെ പ്രദേശത്തെ ഓരോ കൂട്ടായ്മകളും പ്രളയ ദുരിതാശ്വാസ സഹായ നിധിയും സാധന സാമഗ്രികളും ശേഖരിച്ച് കൈമാറാം. എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ തുടങ്ങിയവരും

കലാ, സാംസ്‌കാരിക, സാഹിത്യ, സാമൂഹിക മേഖലയിലെ പ്രഗത്ഭ വ്യക്തിത്വങ്ങളും വേദിയില്‍ വച്ച് സംഭാവനകള്‍ ഏറ്റുവാങ്ങും.

വടകര തഹസില്‍ദാര്‍, പോലീസ്, മേധാവികള്‍, ഭരണകൂടത്തിന്റെ പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍….

സംഭാവന സംഖ്യയ്ക്കും, സാധനങ്ങള്‍ക്കും സര്‍ക്കാരിന്റെ ഔദ്യോഗിക രസീത് നല്‍കുന്നതായിരിക്കും.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടി വൈകുന്നേരം വരെ തുടരും.

പരിപാടിയില്‍ വടകര മൂസീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ കലാകാരന്മാര്‍ മുഴുനീള സംഗീത പരിപാടി അവതരിപ്പിക്കും.

കൂടാതെ മാജിക്, ചിത്ര രചന, സ്‌കിറ്റുകള്‍ തുടങ്ങി വിവിധ പരിപാടികളും അരങ്ങേറും.

സംഭാവന താല്‍പര്യമുള്ളവര്‍ക്ക്

ബന്ധപ്പെടാം

9447336468
9447639446
9446683307
9495858670
9447338881
9496343831
9495695007

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്