Categories
Flash News

വടകരയിലെ വെള്ളക്കെട്ട് നഗരസഭ സ്‌പോണ്‍സര്‍ ചെയ്തതെന്ന് ആര്‍.എം.പി.ഐ

വടകര: നിരവധി കച്ചവട സ്ഥാപനങ്ങളും വീടുകളും മുങ്ങുന്ന രൂപത്തില്‍ ലക്ഷങ്ങളുടെ നഷ്ടം വിതച്ച വടകര നഗരത്തിലെ വെള്ളക്കെട്ട് വര്‍ഷങ്ങളായി ഭരണം നടത്തുന്ന വടകര നഗരസഭ സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് ആര്‍.എം.പി.ഐ വടകര മുന്‍സിപ്പല്‍ കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.


നൂറോളം കടകളിലാണ് വെള്ളം കയറിയത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. നഗരസഭയുടെ അശാസ്ത്രീയ കാഴ്ചപ്പാടിന്റെ ഫലമാണ് വ്യാപാരികള്‍ക്കുണ്ടായ ഈ നഷ്ടം. ഇതിന് നഗരസഭയാണ് ഉത്തരവാദിയെന്നും പ്രസ്താവനയില്‍ പറയുന്നു. കരിമ്പനതോടിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ തോടിനു കുറുകെ ബണ്ടുകെട്ടി ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയായിരുന്നു നഗരസഭ. മഴയ്ക്കു മുന്‍പ് ഇതു പൊളിച്ചുനീക്കണമെന്ന ആവശ്യം ഭരണാധികാരികള്‍ അവഗണിച്ചതാണ് ഇപ്പോഴുണ്ടായ അവസ്ഥക്ക് കാരണം. കൊവിഡ് കാലത്ത് അടച്ചുപൂട്ടലിലുണ്ടായ നഷ്ടങ്ങള്‍ക്ക് പുറമെയാണ് സാധനങ്ങള്‍ നശിച്ചും സ്ഥാപനങ്ങള്‍ വെള്ളം കയറിയും ലക്ഷങ്ങളുടെ ബാധ്യത കച്ചവടക്കാര്‍ക്ക് വന്നിരിക്കുന്നത്. ഇതിന് നഗര ഭരണാധികാരികള്‍ മറുപടി പറയണം.
കാലാകാലങ്ങളില്‍ മഴക്കാല പൂര്‍വ ശുചീകരണമെന്ന നിലയില്‍ നടത്തുന്ന പ്രഹസനംപോലും ഈ വര്‍ഷം ഉണ്ടായിട്ടില്ല. ഓടകള്‍ അടയാന്‍ ഇതും കാരണമായി. ഭരണത്തിലെ ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ അശാസ്ത്രീയമായി നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാരം വടകരയിലെ ജനങ്ങളുടെ തലയിലാണ്. ഉപകാരമില്ലാത്ത എത്രയോ പദ്ധതികള്‍ ഉദാഹരണം. ഇതിനു പുറമെയാണ് ഇപ്പോള്‍ കച്ചവടക്കാരുടെ വയറ്റത്തടിക്കുന്ന പരിപാടിയുമായി നഗരസഭ ഇറങ്ങിയിരിക്കുന്നത്. ഈ തെറ്റിന് വടകരയിലെ കച്ചവടക്കാരോടും ജനങ്ങളോടും നഗരസഭ മാപ്പു പറയണമെന്നും ആര്‍.എം.പി.ഐ കമ്മിറ്റി പ്രസിതാവനയില്‍ വ്യക്തമാക്കി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP