Categories
vatakaraspecial

ടി പിയുടെ ഫോണ്‍ നമ്പറിലേക്ക് കോളുകളുടെ പ്രവാഹം ; വടകരയില്‍ ടി പിയുടെ ഫോണ്‍ നമ്പര്‍ വീണ്ടും ശബ്ദിക്കുന്നു

വടകര: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത് വരെ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ കെ കെ രമ എംഎല്‍എയുടെ ഔദ്യോഗിക ഫോണ്‍ നമ്പറായി ഉപയോഗിക്കുന്നു. ടി പി യുടെ നമ്പറായിരുന്ന 9447 933040 എന്ന നമ്പറാണ് വീണ്ടും ഉപയോഗിക്കുന്നത്. ഫെയ്‌സ് ബുക്ക് ലൈവിലൂടെയാണ് കെ കെ രമ കാര്യം പങ്ക് വച്ചത്.

9 വര്‍ഷങ്ങള്‍ക്ക് ശേഷം ടി പിയുടെ ഫോണ്‍ നമ്പര്‍ റിംഗ് ചെയ്തു തുടങ്ങി. 0496 2512020 എന്ന ഓഫീസ് നമ്പറിന് പുറമേയാണ് ടി പി നമ്പര്‍ കൂടി ഓഫീസ് ആവശ്യത്തിന് വീണ്ടും സജ്ജമാക്കിയത്. 2012 മെയ് 4 ന് ടി പി കൊല്ലപ്പെട്ടതിന് ശേഷം പിന്നീട് കൂറേക്കാലം ഈ നമ്പര്‍ കെ കെ രമയുടെ കൈവശമുണ്ടായിരുന്നു. ഉപയോഗിച്ചില്ലെങ്കിലും റീചാര്‍ജ്ജ് ചെയ്ത് നില നിര്‍ത്തി. പിന്നീട് നമ്പര്‍ ബിഎസ് എന്‍ എല്‍ കൈമാറിയെങ്കിലും 2020 ഈ നമ്പര്‍ ആരും ഉപയോഗിക്കില്ലെന്ന് മനസ്സിലായതോടെ ബിഎസ് എന്‍ എല്ലിനെ സമീപിച്ച് സ്വന്തമാക്കുകയായിരുന്നു.

ഈ നമ്പറില്‍ ആരും വിളിച്ചാലും ഏതു പാതിരാത്രിയിലും ടിപിയെ കിട്ടുമായിരുന്നു. ഇതേ നമ്പര്‍ തന്നെ എംഎല്‍എയുടെ ഔദ്യോഗിക നമ്പറാകുന്നതില്‍ അഭിമാനമുണ്ട്. കെ കെ രമ പറഞ്ഞു. എഫ് ബി ലൈവിലൂടെ ടി പിയുടെ നമ്പര്‍ പങ്കു വെച്ചതോടെ 9447 933040 നമ്പറില്‍ കോളുകളുടെ പ്രവാഹമാണ്. ടിപിയുടെ സുഹൃത്തുകളും പാര്‍ട്ടി പ്രവര്‍ത്തകരും
ടി പി യുടെ പഴയ നമ്പറിലേക്ക് വിളിക്കുന്നു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP