Categories
Flash News

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ; ബറ്റാലിയന്‍സ് കുഞ്ഞിപ്പള്ളി ജേതാക്കളായി

അഴിയൂര്‍ :സ്റ്റേഡിയം ബ്രദേഴ്‌സ് കുഞ്ഞിപ്പള്ളി ചോമ്പാല്‍ മിനി സ്റ്റഡിയത്തില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബറ്റാലിയന്‍സ് കുഞ്ഞിപ്പള്ളി ജേതാക്കളായി. നിശ്ചിത സമയവും സമനിലയിലായതിനെ തുടര്‍ന്ന് സഡന്‍ ഡത്തിലൂടെ ഏകപക്ഷീയമായ ഒരു ഗോളിന് വോയിസ് ഓഫ് ചോമ്പാലയെ പരാജയപ്പെടുത്തി .


വടകര റൂറല്‍ ബാങ്ക് പ്രസിഡന്റ് എ ടി ശ്രീധരന്‍ സമ്മാനദാനം നിര്‍വഹിച്ചു.വടകര പ്രസ് ക്ലബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല കളിക്കാരെ പരിചയപ്പെട്ടു.ആദ്യകാല ഫുട്‌ബോള്‍ താരവും റഫറിയുമായ പി രാഘവന്‍ മാസ്റ്ററെ ഫുട്ബാള്‍ കോച്ച് വി സുരേന്ദ്രന്‍ ചടങ്ങില്‍ ആദരിച്ചു .
ഗ്രാമ പഞ്ചായത്ത് അംഗം പ്രമോദ് മാട്ടാണ്ടി അധ്യക്ഷത വഹിച്ചു. ദേശീയ യുണിവേഴ്‌സിറ്റി ഫുട്ബാള്‍ താരം കെ നിസരി , ടി പി പ്രദീപ് കുമാര്‍ , കെ കെ ജയചന്ദ്രന്‍ , എ വി സനല്‍, കെ വിനീത് , ബാബു നിരത്തരിയത്ത് എന്നിവര്‍ സംസാരിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP