Categories

വില്യാപ്പള്ളിയില്‍ 37 പേര്‍ക്ക് കോവിഡ് ; രോഗികളുടെ എണ്ണം കൂടുന്നു

വടകര: വടകര മേഖലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍ മാത്രം 37 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു. ഏറാമലയില്‍ 27 പേര്‍ക്കും ഒഞ്ചിയത്ത് 25 പേര്‍ക്കും ചോറോട് 24 പേര്‍ക്കും വടകര നഗരസഭാ പ്രദേശത്ത് 11 പേര്‍ക്കും നാദാപുരത്ത് 14 പേര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.

ജില്ലയില്‍ ഇന്ന് 770 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 738 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6627 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 510 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. കോവിഡ് വാക്സിനേഷന്‍ വിതരണത്തിന്റെ ആദ്യഘട്ടത്തില്‍ ഇതുവരെ 2023 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി. ഇന്ന് (ജനു.20) നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഡേ ആയതിനാല്‍ വാക്സിനേഷന്‍ നടത്തിയിട്ടില്ല.

വിദേശത്ത് നിന്ന് എത്തിയവര്‍ – 4


ചേമഞ്ചേരി – 1
എടച്ചേരി – 1
നാദാപുരം – 1
ഉള്ള്യേരി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 4

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
കോട്ടൂര്‍ – 1
നാദാപുരം – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 24

ഫറോക്ക് – 3
നാദാപുരം – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (കൊളത്തറ, പുതിയങ്ങാടി)
ചങ്ങരോത്ത് – 1
ചേളന്നൂര്‍ – 1
ചെറുവണ്ണൂര്‍.ആവള – 1
കാരശ്ശേരി – 1
കൊയിലാണ്ടി – 1
കൂരാച്ചുണ്ട് – 1
മേപ്പയ്യൂര്‍ – 1
മുക്കം – 1
പേരാമ്പ്ര – 1
പുറമേരി – 1
പെരുമണ്ണ – 1
രാമനാട്ടുകര – 1
തലക്കുളത്തൂര്‍ – 1
തിരുവളളൂര്‍ – 1
വടകര – 1
വാണിമേല്‍ – 1
വില്യാപ്പളളി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 177
(പുതിയറ, നെല്ലിക്കോട്, അരക്കിണര്‍, കൊളത്തറ, ചെറുവണ്ണൂര്‍, മലാപ്പറമ്പ്, ചാലപ്പുറം, എലത്തൂര്‍, എരഞ്ഞിക്കല്‍, ചെട്ടിക്കുളം, മൊകവൂര്‍, കുതിരവട്ടം, കൊമ്മേരി, പൂളക്കടവ്, എടക്കാട്, ചുങ്കം, പീപ്പിള്‍സ് റോഡ്, കരുവിശ്ശേരി, അശോകപുരം, കണ്ണഞ്ചേരി, വെസ്റ്റ്ഹില്‍, കോട്ടൂളി, ചേവായൂര്‍, പന്നിയങ്കര, മീഞ്ചന്ത, മാങ്കാവ്, ബേപ്പൂര്‍, പാറോപ്പടി, വെളളയില്‍, വേങ്ങേരി, തിരുവണ്ണൂര്‍, പാവങ്ങാട്, ചെറൂട്ടി റോഡ്, മേരിക്കുന്ന്, കാരപ്പറമ്പ്, ഗോവിന്ദപുരം, സിവില്‍ സ്റ്റേഷന്‍, കല്ലായി, മെഡിക്കല്‍ കോളേജ്, ഡിവിഷന്‍ 47, 48, 49, 50 )

വില്യാപ്പളളി – 36
ചാത്തമംഗലം – 29
ഏറാമല – 27
ഒഞ്ചിയം – 25
ചോറോട് – 24
കുന്ദമംഗലം – 20
കക്കോടി – 17
കൊയിലാണ്ടി – 17
കുരുവട്ടൂര്‍ – 16
ബാലുശ്ശേരി – 16
തിക്കോടി – 16
ഉണ്ണിക്കുളം – 16
കടലുണ്ടി – 15
കൊടുവളളി – 14
മുക്കം – 13
നൊച്ചാട് – 13
പേരാമ്പ്ര – 13
നാദാപുരം – 11
ഫറോക്ക് – 11
നടുവണ്ണൂര്‍ – 10
രാമനാട്ടുകര – 10
വടകര – 10
നന്‍മണ്ട – 9
അഴിയൂര്‍ – 8
കോടഞ്ചേരി – 7
കുടരഞ്ഞി – 7
നരിക്കുനി – 7
ഒളവണ്ണ – 7
പെരുവയല്‍ – 7
ചേളന്നൂര്‍ – 7
കാരശ്ശേരി – 6
മൂടാടി – 6
പനങ്ങാട് – 6
പയ്യോളി – 6
പുറമേരി – 6
കായക്കൊടി – 5
മണിയൂര്‍ – 5
മേപ്പയ്യൂര്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 9

ചാത്തമംഗലം – 3 ( ആരോഗ്യപ്രവര്‍ത്തകര്‍)
ബാലുശ്ശേരി – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
നാദാപുരം – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
ഒഞ്ചിയം – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
പയ്യോളി – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കുരുവട്ടൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
ഒളവണ്ണ – 1 ( ആരോഗ്യപ്രവര്‍ത്തക)

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP