Categories
Breaking News

കാണികള്‍ക്ക് കൗതുകം പകര്‍ന്ന് ; ഇരട്ട കാമ്പുള്ള തേങ്ങ

മേപ്പയൂര്‍: ഉള്ളില്‍ രണ്ട് കാമ്പുമായി ഒരു അത്ഭുത തേങ്ങ. മേപ്പയ്യൂര്‍ തയ്യില്‍ മീത്തല്‍ ഗോപി, ഷീബ ദമ്പതികളുടെ വീട്ടുമുറ്റത്തെ തെങ്ങിലാണ് ഈ അത്ഭുത തേങ്ങ രൂപംകൊണ്ടത്. ഈ തെങ്ങിലെ തേങ്ങ മുഴുവന്‍ വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറാണ് പതിവ്.


വിഷുവിന് മുമ്പ് തെങ്ങില്‍ നിന്നും ഒരു നിറ കുല തേങ്ങ വെട്ടിയെടുത്ത്് ഓരോ തേങ്ങയായി ഉപയോഗിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ പുട്ടിന് ഇടാന്‍ വേണ്ടി ഉരിച്ച് വെട്ടി നോക്കിയപ്പോഴാണ് അകത്ത് രണ്ട് കാമ്പുള്ള തേങ്ങയെ കണ്ട് ഷീബ അത്ഭുതം കൂറിയത്. നിരവധി പേരാണ് വീട്ടിലേക്ക് തേങ്ങ കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇരട്ട
കാമ്പുള്ള തേങ്ങ കിട്ടുന്നത് ഭാഗ്യമാണ് എന്നും, അല്ല ലക്ഷണക്കേടാണ് എന്നും രണ്ട് പക്ഷമുണ്ട് പരിസരവാസികളായ പ്രായമായവര്‍ക്ക് ഇടയില്‍.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP