വടകര : പുതിയ ബസ് സ്റ്റാന്‍ഡില്‍ താമസിക്കുന്ന അമൂദയക്കും കുടുംബത്തിനും ഭവന രഹിതരായവര്‍ക്കും വഴിയോരങ്ങളിലുംമറ്റും താമസിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ് നല്കുന്ന പദ്ധതിയില്‍ പെടുത്തി അന്ത്യോദയ അന്നയോജന കാര്‍ഡ് നല്കി.

ആധാര്‍ കാര്‍ഡ് ഇല്ലാത്ത കുടുംബത്തിന് റേഷന്‍ കാര്‍ഡ് സോഫ്റ്റ് വെയറില്‍ പ്രത്യക അനുമതിയോടെയാണ് കാര്‍ഡ് നല്‍കിയതെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പ്രദീശന്‍ സി.വി. റേഷന്‍ കാര്‍ഡ് നല്കി. കൗണ്‍സിലര്‍ സജീവ് കുമാര്‍ പി. മുഖ്യതിഥിയായി. ഈ മാസത്തെ ഭക്ഷ്യ ധാന്യമായി 30 കിലോഗ്രാം അരിയും ഗോതമ്പ്, പഞ്ചസാര തുടങ്ങിയവയും നല്കി. റേഷനിങ് ഇന്‍സ്പെക്ടര്‍ പി.ബീന, കെ.സായിദ,എ.കാവ്യ, ഇ.കെ.ഗോപാലകൃഷ്ണന്, എസ്.സുനില്കുമാര്്, വി.വി.പ്രകാശ് ,പ്രജിത് ഒ.കെ. എന്നിവര്‍ സംസാരിച്ചു.

വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Vatakaranews Live
RELATED NEWS
