മാഹിയിൽ നിന്നും കടത്തിയ 20 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ

By | Friday January 11th, 2019

SHARE NEWS

 

വടകര: മാഹിയിൽ നിന്നും കടത്തിയ 20 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ . അമ്പലപ്പുഴ കൈനക്കര ചേന്നംകരി കക്കടംവള്ളി വീട്ടില്‍ സുനിലിനെയാണ് വടകര എക്സൈസ് പിടികൂടിയത്.

മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാൾ വലയിലായത്. എക്സൈസ് റെയ്ഞ്ചിലെ പ്രിവന്‍റീവ്ഓഫീസർ എം ഹാരിസിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈലേഷ് കുമാർ, സുനീഷ്, ഷിജിന്‍,സന്ദീപ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വടകര കോടതി റിമാൻഡ് ചെയ്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read