ലോക്ക് ഡൗണ്‍ കാലത്ത് വീടുകള്‍ കേന്ദ്രീകരിച്ച് മദ്യവില്‍പ്പനഅഴിയൂരിയിലും മാഹിയിലുമായി നാല് പേര്‍ അറസ്റ്റില്‍

By | Monday April 6th, 2020

SHARE NEWS

വടകര: ലോക്ക് ഡൗണിനെ മാഹയില്‍ മദ്യഷോപ്പുകള്‍ അടച്ചെങ്കിലും അനധികൃത മദ്യ കടത്ത് പതിവാകുന്നു. മാഹിയില്‍ നിന്നും മദ്യം വീട്ടിലെത്തിച്ച് വില്‍പ്പന നടത്തുന്നതിനിടെ രണ്ട് പേര്‍ അറസറ്റിലായി. രണ്ട് പേര്‍ സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെയും എക്‌സൈസിന്റെ പിടിയിലായി.
അഴിയൂരില്‍ നിന്ന് ബൈക്കില്‍ മദ്യം കടത്തുന്നതിനിടെ അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റിനു സമീപത്ത് വെച്ച്
ചോറോട് സ്വദേശികളായ ശരത്ത് രാജ് , മനു എന്നിവര്‍ പിടിയിലായി. ഇരുവരെയും ചോദ്യം ചെയ്തിന്റെ അടിസ്ഥാനത്തില്‍ മാഹി റെയില്‍വെ സ്‌റ്റേഷന് സമീപത്തെ വീട്ടില്‍ മദ്യ വില്‍പ്പന നടത്തിയതിന് മാഹി സ്വദേശികളായ പ്രവീണ്‍, ജയശങ്കര്‍ എന്നിവര്‍ പിടിയിലായി. ചോമ്പാല ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ്, എസ്.ഐ നിവില്‍ , അഡീ. എസ്.ഐമാരായ അബ്ദുള്‍ സലാം, വിശ്വനാഥന്‍,പ്രൊബോ ഷണറി എസ് ഐ അനൂപ് , സീനിയര്‍ സിപിഒ രതീഷ് പടിക്കല്‍, സിപിഒ ശ്രീജിത്ത് ,ധനേഷ്, വിപിന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. .പ്രതികള്‍ക്കെതിരെ അബ്കാരി ആക്റ്റ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്