Categories
Flash News

കക്കാട് മഹല്ല് കൂട്ടായ്മ സൗജ്യന്യ മെഡിസിന്‍കിറ്റ് വിതരണം ചെയ്തു

ചോറോട് : വര്‍ദ്ധിച്ചു വരുന്ന കോവിഡ് വ്യാപനത്തിനെതിരെ ജനകീയ പ്രതിരോധം എന്ന ലക്ഷ്യത്തോടെ കക്കാട് മഹല്ല് സാംസ്‌കാരിക കൂട്ടായ്മ കുരിക്കിലാടിന്റെ (കെഎംഎസ് കെ ) കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന കെഎംഎസ് കെ മെഡിക്കല്‍ ഹെല്‍പ്പ സൗജന്യമായി പ്രതിരോധമരുന്നുകളും പള്‍സ് ഓക്‌സീ മീറ്റര്‍ മെഷീന്‍ , പിപിഇ കിറ്റ് നല്‍കി.

പ്രതിരോധ മരുന്നുകള്‍ ചോറോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.നാരായണന്‍ മാസ്റ്റര്‍ക്ക് (കെഎംഎസ് കെ )കണ്‍വീനര്‍മാരായ ശംസുദ്ധീന്‍ മുഹമ്മദ് , കൊളായിക്കുനി ശംസുദ്ധീന്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ ഷഹനാസ് മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് ഓഫീസില്‍ വെച്ച് കൈമാറി. ചടങ്ങില്‍ ശ്രീജേഷ് നാഗപ്പള്ളി സന്നിഹിതനായിരുന്നു.

കക്കാട് ജുമാഅത്ത് പള്ളി മഹല്ല് കമ്മറ്റി വൈസ് പ്രസിഡന്റ് പി കെ ഇബ്രാഹീം ഹാജി സംസ്ഥാന സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സഹായത്തോടെ കെഎംഎസ് കെ മെഡിക്കല്‍ ഹെല്‍പ്പ് പ്രദേശത്തെ ആയിരം വീടുകളില്‍ ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്നുകള്‍ വിതരണം ചെയ്യുന്ന കര്‍മ്മ പദ്ധതിക്ക് തുടക്കം കുറിച്ചു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP