വടകര: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 91 രൂപ 9 പൈസയായി. ഡീസലിന് ലിറ്ററിന് 85 രൂപ 76 പൈസയായി.

ഇക്കഴിഞ്ഞ 23 ദിവങ്ങള്‍ക്കിടെ 17 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. അതേസമയം, ഇന്ധന വിലയിലെ കേന്ദ്ര നികുതിയുടെ ഭാഗം കുറയ്ക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം. വരും ദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുമെന്നാണ് വിവരങ്ങള്‍.

വടകരയില്‍ നാളെ പന്തം കൊളുത്തി പ്രകടനം

കോവിഡ് മഹാമാരി കാരണം പട്ടിണിയിലായ മോട്ടോര്‍ തൊഴിലാളികളെ കോര്‍പ്പറേറ്റുകളെ സുഖിപ്പിക്കുന്ന നയങ്ങളിലൂടെ ആത്മഹത്യക്ക് തള്ളിവിടുന്ന മോദിയുടെ നയങ്ങള്‍ക്കെതിരെയും ദിനം പ്രതി കുതിച്ച് ഉയരുന്ന ഇന്ധന വില വര്‍ദ്ധനവിനെതിരെയും ശക്തമായ പ്രക്ഷോഭ പരിപടികള്‍ സംഘടിപ്പിക്കുമെന്ന്് കേരള സ്റ്റേറ്റ് മോട്ടോര്‍ & എഞ്ചിനിയറിംഗ് ലേബര്‍ സെന്റര്‍ (എച്ച് എംഎസ് ) വടകര താലൂക്ക് കമ്മിറ്റി അറിയിച്ചു. നാളെ രാത്രി വടകരയില്‍ പന്തം കൊളുത്തി പ്രകടനം നടത്തും. പഞ്ചായത്തുകളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. മാര്‍ച്ച് 9ന് താലൂക്ക് കണ്വെന്ഷന് നടത്തും. യോഗത്തില്‍ താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് പ്രസാദ് വിലങ്ങില്‍ അധ്യക്ഷത വഹിച്ചു.ശ്രുതി മനോജ്, കെ.പ്രകാശന്, രഞ്ജിത്ത് കാരാട്ട്, പ്രേമന് ആയാടത്തില്‍, എം.കെ.പ്രകാശന്, എന്നിവര്‍ സംസാരിച്ചു.

News from our Regional Network
RELATED NEWS
