കാറ്ററിംഗ് യൂണിറ്റുകൾക്ക് സബ്സിഡി നിരക്കിൽ ഗ്യാസ് നൽകണം; ഐ.എൻ.ടി.യു.സി

By | Wednesday November 7th, 2018

SHARE NEWS


വടകര:കാറ്ററിംഗ് യൂണിറ്റുകൾക്ക് സബ്സിഡി നിരക്കിൽ പാചക വാതക സിലിണ്ടർ നൽകണമെന്നും,യൂണിറ്റുകൾക്ക് ജി.എസ്.ടി ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും അധികൃതർ പിന്മാറണമെന്നും ഓൾ കേരള കാറ്ററിംഗ് ആൻഡ് എംപ്ലോയീസ് അസ്സോസിയേഷൻ (ഐ.എൻ.ടി.യു.സി)  വടകര മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന സമിതി അംഗം ജോയ് പ്രസാദ് പുളിക്കൽ ഉൽഘാടനം ചെയ്തു.അജിത്ത് പ്രസാദ് കുയ്യാലിൽ അധ്യക്ഷത വഹിച്ചു.

ഏ.പി.പീതാംബരൻ മുഖ്യ പ്രഭാഷണം നടത്തി.അനിൽ തല കുളത്തൂർ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.അനിൽ അഴിയൂർ,കോയമോൻ,ഉമ്മർ വളപ്പിൽ,രഞ്ജിത്ത് കണ്ണോത്ത്,പി.എസ്.പ്രകാശൻ,
സുകുമാരൻ ഏറ്റിയടി,കമലാക്ഷൻ തുണ്ടിയിൽ,എ.ഹരീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...