Categories
Breaking News

വെള്ളികുളങ്ങരയില്‍ പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

വടകര: വാടക കോട്ടേഴ്‌സില്‍ താമസിക്കുന്ന പതിനാലു വയസ്സുകാരി മരിച്ച നിലയില്‍. ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ . നാദാപുരം റോഡ് വെള്ളികുളങ്ങര അമ്പാടി കോട്ടേഴ്‌സില്‍ താമസിക്കുന്ന മണിയാറത്ത് താഹിറയുടെ മകള്‍ നദാ ഫാത്തിമ (14) ആണ് മരിച്ചത്.

വില്ല്യപ്പള്ളി എം.ജെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് . ഉമ്മയോടൊപ്പം കോട്ടേഴ്‌സില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ അല്പസമയം മുമ്പ് കിടപ്പ് മുറിയിലെ സീലിംഗ് ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്‍ക്വേസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഉപ്പ: പരേതനായ നാസര്‍

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP