Categories

പെൺകുട്ടി കിണറ്റിൽവീണ് മരിച്ചനിലയിൽ; സൂര്യ കാൽവഴുതി വീണതെന്ന് സംശയം

വടകര : കൊയിലാണ്ടി നമ്പ്രത്തുകരയിൽ പെൺകുട്ടിയെ കിണറ്റിൽവീണ് മരിച്ചനിലയിൽ കണ്ടെത്തി. നമ്പ്രത്തുകര കല്ലിൽ വീട്ടിൽ കുഞ്ഞിരാമന്റെ മകൾ സൂര്യ(19)യാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.

ആൾമറയില്ലാത്ത കിണറ്റിൽനിന്ന് വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ കാൽവഴുതി വീണതാകാമെന്നാണ് കരുതുന്നത്.

കൊയിലാണ്ടി ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.


വീട്ടിൽ കിണർ ഇല്ലാത്തതുകൊണ്ട് തൊട്ടടുത്ത പറമ്പിലെ കിണറ്റിൽനിന്നാണ് ഇവർ വെള്ളം ശേഖരിക്കുന്നത്. അമ്മ ബിന്ദു രാവിലെ തൊഴിലുറപ്പ് പണിക്ക് പോയതായിരുന്നു.

ഭക്ഷണം കഴിക്കാൻ തിരികെവന്നപ്പോൾ മകളെ കണ്ടില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൂര്യയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരങ്ങൾ: സുരജ, സൂരജ്

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: Girl falls to her death in well

NEWS ROUND UP