സ്വര്‍ണ്ണ വില കുതിക്കുന്നു…. പവന് 28,000 ത്തിലേക്ക്

By | Tuesday August 13th, 2019

SHARE NEWS

കോഴിക്കോട് : സാധാരണക്കാരന് സ്വര്‍ണം വാങ്ങുക എന്നത് സ്വപ്‌നമായി മാറുക എന്ന സ്ഥിതിയിലേക്കേണ് സ്വര്‍ണ വില നീങ്ങുന്നത്. ഇന്നും സ്വര്‍ണയില്‍ റെക്കോര്‍ഡ് മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. പവന് 27,800 രൂപയും ഗ്രാമിന് 3,475 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

അന്താരാഷ്ട്ര വിപണിയിലും ഇന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇന്നലെ ഗ്രാമിന് 3,435 രൂപയും പവന് 27,480 രൂപയുമായിരുന്നു. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,515.68 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.
സ്വര്‍ണ വില

സ്വര്‍ണ വില കുതിച്ചുയരുന്നതിനാല്‍ ജ്വല്ലറികളില്‍ വില്‍പ്പനയിലും ഇടിവുണ്ടായിട്ടുണ്ട്.ഉയര്‍ന്ന വിലയ്ക്ക് കാരണമായ ആഭരണങ്ങള്‍ കൂടുതല്‍ ആളുകള്‍ വില്‍ക്കുന്നതിനാല്‍ ജ്വല്ലറികള്‍ സ്‌ക്രാപ്പ് വിതരണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് .ഒരു മാസത്തിനിടെ പവന് 3500 രൂപയാണ് വര്‍ധിച്ചത്. ്.ഓണം, വിവാഹ സീസണുകള്‍ തുടങ്ങുന്നതിനാല്‍ കേരളത്തില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വില വീണ്ടും കൂടാന്‍ സാധ്യതയുണ്ട്.ഈ നില തുടര്‍ന്നാല്‍ സ്വര്‍ണവില അടുത്തകാലത്ത് തന്നെ 28,000 ത്തിന് മുകളില്‍ എത്തിയേക്കുമെന്നാണ് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 213 ടണ്‍ സ്വര്‍ണ്ണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോള വിപണിയിലെ വില വര്‍ധനവും ആഭ്യന്തര വിപണിയിലെ പ്രത്യേക സാഹചര്യവുമാണ് വിലയില്‍ പ്രതിഫലിക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

അതേസമയം വെള്ളി വിലയും വര്‍ദ്ധിച്ചു.വെള്ളി ഗ്രാമിന് 47.27 രൂപയാണ്. ഒരു കിലോ വെള്ളിക്ക് 47265 രൂപയാണ്.കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വര്‍ണവില ആദ്യമായി 25,000 രൂപ കടന്നത്. അതിന് ശേഷം കൂടിയും കുറഞ്ഞും നിന്ന വില മേയ് അവസാന വാരം മുതല്‍ ഉയരുകയായിരുന്നു.അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...