Categories
latest

വടകരയിലും കാക്കിക്കുള്ളിലെ നന്മ; ഒരോ അരി മണിയും പെറുക്കിയെടുത്തു

വടകര : മനുഷ്യ സ്നേഹത്തിന് കാവൽക്കാരനായൊരു പൊലീസുകാരൻ . വടകരയിൽ നിന്നൊരു കാക്കിക്കുള്ളിലെ നന്മയുടെ കഥ.

പറഞ്ഞ് ഒപ്പിക്കാനാകാത്ത ഒരു സിനിമ ഡയലോഗ് പോലെ ഒരോ അരി മണിയും പെറുക്കിയെടുത്തു ആ മനുഷ്യ സ്നേഹി.

റേഷനരിയുമായി റോഡിലൂടെ നടന്നു നീങ്ങിയ വൃദ്ധൻ്റെ കൈയ്യിലെ സഞ്ചി പൊട്ടി അരി ആകെ റോഡിലേക്ക് വീണു, ഷർട്ട് പോലും ധരിക്കാത്ത ആ വയോധികന് അപ്രതീക്ഷിത സഹായ ഹസ്തവുമായത്തിയതായിരുന്നു ആ പോലീസുകാരൻ.


വടകര ട്രാഫിക്ക് പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറായ പ്രദീപനാണ് ജനകീയ പൊലീസിൻ്റെ നേർ ചിത്രമായത്.

കഴിഞ്ഞ ദിവസം വടകര അഞ്ചു വിളക്ക് ജംഗ്ഷനിലായിരുന്നു സംഭവം .പൊലീസ് വാഹനത്തിൽ നിന്ന് ഓടിയെത്തിയാണ് പ്രദീപൻ ആ വയോധികന് സഹായഹസ്തം നീട്ടിയത്.

യാത്രക്കാരൻ പകർത്തിയ ആ ദ്യശ്യം സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിട്ടുണ്ട്. റോഡിൽ പൊതുജനത്തെ തല്ലിയോടിക്കുന്ന ചിത്രങ്ങൾ ഏറെ കണ്ട മാധ്യമങ്ങളിൽ കാണാത്ത പോകുന്ന ഈ നന്മയുടെ ചിത്രം ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: Goodness in police; Each rice was picked up

NEWS ROUND UP