ഉച്ചാല്‍ ഉച്ചയക്ക് വെള്ളരി നട്ടാല്‍ വിഷുവിന് കായ പറിക്കാം

By news desk | Friday February 14th, 2020

SHARE NEWS

വടകര : പഴമയുടെ കാര്‍ഷിക സന്ദേശമായ ‘ ഉച്ചാല്‍ ഉച്ചയ്ക്ക് വെള്ളരി നട്ടാല്‍ വിഷുവിന് വിളവെടുക്കാമെന്ന ‘കാലാവസ്ഥയ്ക്ക് അയോജ്യമായ കാര്‍ഷിക തത്വം അംഗീകരിച്ചു കൊണ്ട് ചോറോട് ഗ്രാമപഞ്ചായത്തില്‍ ഗ്രാമ ശ്രീ അയല്‍പക്ക സഹൃദ വേദി ആഭിമുഖ്യത്തില്‍ വെള്ളരി കൃഷി ആരംഭിച്ചു.

പഴമയുടെ കൃഷിരീതിയാണിത്. ഇവയൊക്കെ അന്യം നിന്നത് കാരണമാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും വിഷാംശമടങ്ങിയ പച്ചക്കറികള്‍ ഇറങ്ങാന്‍ തുടങ്ങിയത്.ഗ്രാമ ശ്രീ നേതൃത്വത്തില്‍ തരിശു ഭൂമിയിലും, വീട്ടില്‍ അടുക്കള തോട്ടങ്ങള്‍ നിര്‍മ്മിച്ചും കൃഷിയെ വീണ്ടെടുക്കുകയാണ്.

വിലങ്ങില്‍ താഴയില്‍ നടന്ന പരിപാടിയില്‍ കര്‍ഷകനായ കരേ മാണിക്കോത്ത് കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തില്‍, കെ.ശ്രീധരന്‍ നമ്പ്യാര്‍, ചാത്തോത്ത് ശ്രീധരന്‍, ഷാജു വി.ടി.കെ., മോഹനന്‍ എന്‍.കെ., പി.പി.സുരേന്ദ്രന്‍ സജീവന്‍ എം.എം., അങ്കിത് കുമാര്‍ എന്‍.കെ., ജയന്‍ കെ.വി., വി.എം.മോഹനന്‍, ബിജുവി.ടി.കെ., എന്നിവര്‍ വിത്ത് നട്ടു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്