വലിയ ആശങ്ക;എടച്ചേരി തണലിൽ നാളെ വീണ്ടും പരിശോധന

By | Wednesday September 16th, 2020

SHARE NEWS

വടകര: രോഗികളും അവശരും വൃദ്ധരും ഉൾപ്പെടെ എടച്ചേരി തണൽ അഗതിമന്ദിരത്തിലെ നൂറോളം അന്തേവാസികൾക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുളള പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ഇവിടെ വലിയ ആശങ്കയാണ് ഉയർന്നത്.

തണലിൽ നാളെ വീണ്ടും പരിശോധന നടത്തും. ജില്ലാ കലക്ടർ സാംബശിവ റാവു സ്ഥാപനം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രോഗലക്ഷണമുള്ളവരേയും കൂടുതൽ ചികിത്സ ആവശ്യമുള്ളവരേയും ആശുപത്രികളിലേക്ക് മാറ്റും. മറ്റുള്ളവർക്ക് മെഡിക്കൽ സംഘം ഇതേ സ്ഥാപനത്തിൽ വച്ച് ചികിത്സ നൽകും .

ഇതിനായുള്ള ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. രോഗമില്ലാത്തവരെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുവാനും തീരുമാനിച്ചിട്ടുണ്ട്. എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീനും കലക്ടറോടൊപ്പമുണ്ടായിരുന്നു.

അഗതി മന്ദിരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാർക്ക് ഉൾപ്പെടെ നാളെ (വ്യാഴം) ടെസ്റ്റ് നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *