അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ച്

By | Wednesday April 17th, 2019

SHARE NEWS


വടകര: ലോക്്സഭ ഇലക്ഷന്‍ ഹരിത ചട്ടം പാലിച്ച് കൊണ്ട് നടത്തുവാന്‍ പഞ്ചായത്തില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചു.

ഹൈകോടതിയുടെയും, ഇലക്ഷന്‍ കമ്മീഷന്റെയും നിര്‍ദ്ദേശ പ്രകാരവും ഹരിത ചട്ടം ലോകസഭ ഇലക്ഷനില്‍ നിര്‍ബന്ധമായും നടപ്പിലാക്കണം എന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ച് ചേര്‍ത്തത്.

രാഷ്ട്രിയ പാര്‍ട്ടികള്‍ ഇലക്ഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഹരിത ചട്ടം പാലിച്ച് നടത്തുന്നതാണ്, കുപ്പിവെള്ളം, ഡിസ്‌പോസിബിള്‍ പേപ്പര്‍ ഗ്ലാസ്സ് എന്നിവ പൂര്‍ണ്ണമായും, ഒഴിവാക്കുന്നതാണ്.
മനുഷ്യനും, പരിസ്ഥിതിക്കും, ആപല്‍ക്കരമായ പ്ലാസ്റ്റിക്ക്, പിവിസി എന്നിവ പൂര്‍ണ്ണ മായും പ്രചരണത്തില്‍ ഒഴിവാക്കുന്നതാണ് ,ലോകസഭ ഇലക്ഷന്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് പുനരുപയോഗം ചെയ്യാന്‍ കഴിയുന്ന വസ്തുക്കള്‍ ഇലക്ഷനില്‍ ഉപയോഗിക്കുന്നതാണ്, ഇലക്ഷന്‍ കഴിഞ്ഞാല്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ ഏപ്രില്‍ 25 നകം പൊതു സ്ഥലങ്ങളില്‍ അടക്കം വെച്ച പ്രചരണ ബോര്‍ഡുകളും, ബാനറുകളും, സ്വയം നീക്കം ചെയ്യുന്നതാണ്.

ഹരിത കര്‍മ്മ സേനയുടെ നേത്യത്തില്‍ പഞ്ചായത്തിലെ എല്ലാ പോളിംഗ് സ്റ്റേഷനിലും, ഹരിത ചട്ട സന്ദേശം എത്തിക്കുന്നതാണ്.
യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി, ടി.ഷാഹുല്‍ ഹമീദ്, വി.ഇ.ഒ സിദ്ധിഖ്, എന്നിവര്‍ സംസാരിച്ചു.

വിവിധ രാഷ്ടിയ പാര്‍ട്ടി പ്രതിനിധികളായാ ,പി.വാസു, കെ.വേണുനാഥന്‍, കെ.വി.രാജന്‍ മാസ്റ്റര്‍, പി.ബാബുരാജ് ,വി.പി.ജയന്‍, കെ.അന്‍വര്‍ , കെ.പി പ്രമോദ് . ,പി .പി .ശ്രീധരന്‍, സാഹിര്‍ പുനത്തില്‍, മാട്ടാണ്ടി ബാലന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ചെയര്‍ പെ്‌ഴ്്‌സണ്‍, ബിന്ദുജയ്‌സണ്‍, ഹരിത കര്‍മ്മ സേന ലീഡര്‍ എ. ഷിനി, ഹെല്‍ത്ത് ഇന്‍സ് കെ ട ര്‍ ബാലന്‍ വയലേരി, സജീവന്‍, ഇഒ.ജെ.എച്ച്.ഐ എന്നിവര്‍ സംസാരിച്ചു.

സമൃദ്ധിയിലേയ്ക്കും ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും അറിവിന്റെയും പുതിയ ലോകത്തേയ്ക്ക് കടന്നു കൊണ്ട് ഒരു വിഷു കൂടെ മറയുമ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെ കടന്നുപോവുകയാണ് വടകരക്കാരന്‍ സുനില്‍ മുതുവന.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...