Categories
Flash News

വടകരയിലെ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്‍ സഹായം

വടകര: നഗരസഭയിലെ ഹരിയാലി ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് ഹരിത സംരംഭങ്ങളായ മുനിസിപ്പല്‍ പാര്‍ക്ക്‌സാന്‍ഡ് ബാങ്ക് ടൂറിസം സംരംഭക ഗ്രൂപ്പി നും ഗ്രീന്‍ ടെക്‌നോളജി സെന്റര്‍ ഗ്രൂപ്പിനും വനിതാ വികസന കോര്‍പ്പറേഷന്‍ 9 ലക്ഷം രൂപ വീതം നാലുശതമാനം പലിശയ്ക്ക് വായ്പ അനുവദിച്ചു.


നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. പി ബിന്ദു ചെക്ക് കൈമാറി. വൈസ് ചെയര്‍മാന്‍ പി. കെ സതീശന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്ര ജിത. കെ. പി, എം. ബിജു, സജീവ് കുമാര്‍. പി, സിന്ദു പ്രേമന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ മിനി കെ. കെ, ശോഭ. എം. പി, എം. ഇ. സി. റീന, കെ. പ്രവീണ്‍കുമാര്‍, രഷിദാ പവിത്രന്‍ സംസാരിച്ചു.
പ്രോജക്ട് ഓഫീസര്‍ ആനന്ദന്‍ സ്വാഗതവും ഹരിയാലി പ്രസിഡണ്ട് അനില പി. കെ നന്ദിയും പറഞ്ഞു. ഫെബ്രുവരി ഒന്നുമുതല്‍ മുന്‍സിപ്പല്‍ പാര്‍ക്ക് പ്രവര്‍ത്തനക്ഷമമാകും.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP