Categories
Breaking News

ഗുരുവേ പരം ഗുരുവേ …… ഗുരു സന്നിദ്ധിയില്‍ ഗാനാര്‍ച്ചനയുമായി ശ്രേയ മുണ്ടക്കൂല്‍

വടകര: ശ്രീനാരായണ ഗുരു സമാധി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഗുരുവിനെ കുറിച്ചുള്ള ഗാനം ശ്രദ്ധേയമായി. വടയക്കണ്ടി നാരായണന്‍ രചിച്ച്, ഹരിദാസ് വടകര ഈണവും സംഗീത സംയോജനവും നിര്‍വഹിച്ച് ശ്രേയ മുണ്ടക്കൂല്‍ ആലപിച്ച ‘ഗുരു’ എന്ന ഗാനമാണ് ഗുരു സമാധിക്കു മുന്നോടിയായി പ്രകാശനംചെയ്തു ശ്രദ്ധേയമായത്.
വടകര ശ്രീരഞ്ജിനി സംഗീത അക്കാദമി ആണ് ഗാനം പുറത്തിറക്കിയത്. അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ നാരായണന്‍ കവിതയെഴുത്തും ഗാനരചനയും നടത്തിവരുന്നു. പതിറ്റാണ്ടുകളായി സംഗീത അഭ്യസനവും സംഗീത അധ്യാപനവും നടത്തുന്ന ആളാണ് ഹരിദാസ് വടകര. ശ്രീരഞ്ജിനി സംഗീത അക്കാദമിയിലെ വിദ്യാര്‍ത്ഥി ആയ ശ്രേയ നിരവധി തവണ സംസ്ഥാന കലോത്സവങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. കേരളത്തിലെ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ സാമൂഹ്യപരിഷ്‌കരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗാനത്തില്‍ പരാമര്‍ശമുണ്ട്.എന്നാല്‍ മറ്റ് ഗുരു ഗാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗുരുവിന്റെ അന്യാദൃശമായ ബുദ്ധിശക്തിയെ കുറിച്ചും ഗുരു എഴുതിയ ലോകോത്തരങ്ങളായ കൃതികളെക്കുറിച്ചും ഗാനത്തില്‍ പറയുന്നുണ്ട്.

ഗുരുവേ പരം ഗുരുവേ ……
‘ ജാതിയും മതവും ദൈവും ഒന്നാക്കി വിശ്വം അറിഞ്ഞ ആ ചൈതന്യം ‘ 

 

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP